Chapter Title : പ്രണയത്തിന്റെ മാന്ത്രിക യാമങ്ങൾ [രതിമന്മഥൻ]
മറ്റൊരു ഡ്രസ്സ് എടുത്തുകൊണ്ട് പറഞ്ഞു, "അതൊക്കെ പോട്ടെ ഉണ്ണിയേട്ടാ, ഈ നീല കളർ ഡ്രസ്സ് എങ്ങനെയുണ്ട്?
ഇത് ഹിബയെക്കാൾ എനിക്ക് നന്നായി ഇണങ്ങും എന്നെനിക്കു തോന്നുന്നത്."
അൻസിബയുടെ ആ സംസാരം കേട്ട് ഹിബ ചെറുതായി ഒന്ന് കണ്ണുരുട്ടി. "ആദ്യം നീ ഇതൊന്ന് ധരിച്ചു നോക്ക് എന്നിട്ട് പറയാം," ഹിബ അല്പം ദേഷ്യത്തോടെ പറഞ്ഞു.
അപ്പോൾ ഉണ്ണി ചോദിച്ചു "ഈ കഴിഞ്ഞ ദിവസമല്ലേ നീ കുറെ ഡ്രെസ്സ് എടുത്തത്. ഇപ്പൊ പിന്നെന്തിനാ വീണ്ടും എടുക്കുന്നെ!"
ഹിബ അതുകേട്ടു ഒന്ന് പകച്ചു, ഉണ്ണിയെ നോക്കി ചോദിച്ചു "നിങ്ങൾ എപ്പോഴാ മുന്നേ ഡ്രെസ്സ് എടുക്കാൻ വന്നത്, ഞാൻ അറിഞ്ഞില്ലല്ലോ.." ഉണ്ണി അവളോട് കണ്ണടച്ച് കാണിച്ചുകൊണ്ട് പറഞ്ഞു.
" എല്ലാം പറയാം.. ഇവിടുന്നു ഇറങ്ങട്ടെ." കടയിലെ ട്രയൽ റൂമിന് അരികിലേക്ക് അവർ എത്തിയപ്പോൾ ഹിബയും അൻസിബയും തങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ഡ്രസ്സുകൾ ധരിച്ച് നോക്കാൻ അകത്തേക്ക് കയറി.
ഹിബ ആദ്യം ട്രയൽ റൂമിൽ കയറി ആ റെഡ് ടോപ്പും ജീൻസും ധരിച്ച് പുറത്തിറങ്ങി. അവളുടെ ആ ഇറുകിയ വേഷം അവളുടെ ശരീരത്തിന്റെ വടിവുകൾ പൂർണ്ണമായി പുറത്തുകാണിക്കുന്നതായിരുന്നു.
അവൾ ഉണ്ണിയുടെ മുന്നിൽ വന്നു നിന്ന് ചുറ്റും തിരിഞ്ഞു കാണിച്ചുകൊണ്ട് ചോദിച്ചു, "എങ്ങനെയുണ്ട് ഉണ്ണിയേട്ടാ? കുഴപ്പമില്ലല്ലോ?"
"വളരെ മനോഹരമായിരിക്കുന്നു ഹിബാ... നീ കാണാൻ ഒരു അപ്സരസിനെപ്പോലെയുണ്ട്," ഉണ്ണി അവളുടെ തോളിൽ കൈവെച്ചുകൊണ്ട് അഭിനന്ദിച്ചു.
അത് കേട്ട് ഹിബയുടെ മുഖം സന്തോഷം കൊണ്ട് നാണത്താൽ ചുവന്നു. അത് കണ്ടുകൊണ്ട് ട്രയൽ റൂമിന്റെ വാതിലിനരികെ നിന്നിരുന്ന അൻസിബ ചെറുതായി ഒന്ന് മൂളി.
അടുത്തതായി അൻസിബയാണ് ട്രയൽ റൂമിൽ കയറി താൻ
💬 Comments
View all comments