0%

Chapter Title : അപ്രതീക്ഷിത വഴികൾ [രതിമന്മഥൻ]

Author : രതിമന്മഥൻ Read All Parts 109.4K

ആ പാട്ടിന്റെ വരികൾ അവനിൽ വീണ്ടും അനിതയോടുള്ള പ്രണയവും ആവേശവും നിറച്ചു.

വണ്ടിയുടെ താളത്തിനൊപ്പം പാട്ടിന്റെ സംഗീതവും അവന്റെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു.

കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ അവന് നസീമയെ വിളിക്കാൻ ഓർമ്മവന്നു. ഫോൺ കാറിലെ ബ്ലൂടൂത്തുമായി കണക്ട് ചെയ്ത ശേഷം അവൻ നസീമയുടെ നമ്പറിലേക്ക് വിളിച്ചു.

രണ്ടു റിങ്ങിന് ശേഷം നസീമ ഫോൺ എടുത്തു.

"ഹലോ ഉണ്ണിയേട്ടാ... പുറപ്പെട്ടോ അവിടുന്ന്?" നസീമയുടെ ശബ്ദത്തിൽ വലിയൊരു സന്തോഷമുണ്ടായിരുന്നു.

"അതെ നസീമേ, ഞാൻ വണ്ടിയിലാണ്. ഒരു അര മണിക്കൂറിനുള്ളിൽ അവിടെയെത്തും. ഞാൻ ചോദിക്കാൻ വിളിച്ചത്, വീട്ടിലേക്ക് എന്തെങ്കിലും സാധനങ്ങൾ വാങ്ങാൻ ഉണ്ടോ?

ഞാൻ വഴിയിൽ സൂപ്പർമാർക്കറ്റിന്റെ അടുത്തുകൂടെയാണ് പോകുന്നത്," ഉണ്ണി ചോദിച്ചു.

"ഉണ്ണിയേട്ടൻ വിളിച്ചത് നന്നായി. ഞാൻ ഹിബയോട് പറയുകയായിരുന്നു സാധനങ്ങൾ വാങ്ങാൻ വിട്ടുപോയ കാര്യം. കുറച്ചു ഫ്രൂട്ട്സ് വേണം ഉണ്ണിയേട്ടാ. ആപ്പിളും ഓറഞ്ചും പിന്നെ നല്ല പഴവും ഉണ്ടെങ്കിൽ എടുത്തോ.

ഹിബയ്ക്ക് കഴിക്കാൻ കുറച്ചു ചോക്ലേറ്റും ബിസ്ക്കറ്റും വേണം. പിന്നെ അത്യാവശ്യമായി കുറച്ചു പച്ചക്കറികളും... സവാളയും തക്കാളിയും തീർന്നു. ഇത്രയും മതി ഉണ്ണിയേട്ടാ, ബാക്കിയൊക്കെ ഇവിടെ ഉണ്ട്," നസീമ കൃത്യമായി ലിസ്റ്റ് പറഞ്ഞു കൊടുത്തു.

"ശരി നസീമേ, ഇതെല്ലാം ഞാൻ എടുത്തോളാം. ഉമ്മ അവിടെ എന്തെടുക്കുവാ?" ഉണ്ണി ചോദിച്ചു.

"ഉമ്മ ഉണ്ണിയേട്ടൻ വരുന്നതും കാത്ത് സിറ്റൗട്ടിൽ തന്നെ ഇരിപ്പുണ്ട്. വേഗം വാ ഉണ്ണിയേട്ടാ..." നസീമ ചിരിയോടെ പറഞ്ഞു.

"ഇതാ ഞാൻ എത്തി," എന്ന് പറഞ്ഞ് ഉണ്ണി ഫോൺ കട്ട് ചെയ്തു.

വഴിയിൽ കാണുന്ന വലിയ സൂപ്പർമാർക്കറ്റിന്റെ മുന്നിൽ ഉണ്ണി കാർ പാർക്ക് ചെയ്തു. അകത്ത് കയറി

💬 Comments

View all comments