Chapter Title : രാധമ്മ, ഹോം നഴ്സ് [ഋഷി]
നിന്നെ നോക്കാൻ വന്നതാണ്. കമല സൗമ്യമായി പറഞ്ഞു.
വിശ്വനാഥൻ മന്ദഹസിച്ചു. ആ മുഖം കൂടുതൽ ആകർഷണീയമാവുന്നത് അതിശയത്തോടെ രാധ നോക്കി നിന്നു.
രാധേ! വിശ്വം കൈകൾ നീട്ടി. അവൾ മുന്നോട്ടു നീങ്ങി. വിശ്വമവളുടെ കൈകൾ കവർന്നു.
നീയെന്നെ നോക്കില്ലേ! എന്നെ വിട്ടു പോവുമോ? കഴിഞ്ഞ വട്ടം വന്ന രണ്ടു പെണ്ണുങ്ങളെപ്പോലെ? ആ കണ്ണുകളിൽ അവളൊരു യാചന കണ്ടു. അവളുടെയുള്ളിൽ ഒരുറവ കിനിഞ്ഞു...
ഇല്ല സാറേ! അവൾ മന്ത്രിച്ചു...
സാറല്ല. അങ്കിളേന്നു വിളിച്ചാൽ മതി. വിശ്വം പിന്നെയും മന്ദഹസിച്ചു...
മതി മതി. കിടന്നാട്ടെ. രാധ പെട്ടെന്ന് നഴ്സായി. വിശ്വത്തിനെ താങ്ങിക്കിടത്തി. അങ്കിളിത്തിരി മയങ്ങിക്കോളൂ. വിശ്വം ഒന്നു നിശ്വസിച്ചു. പിന്നെ നീണ്ടു നിവർന്നു കിടന്നു. രാധ കിഴവൻ്റെ നെറ്റിയിലും മുടിയിഴകളിലും മെല്ലെത്തലോടി.. നിമിഷങ്ങൾ... വിശ്വം നേർത്ത കൂർക്കം വലി തുടങ്ങി....
കമല രാധയുടെ കയ്യിൽപ്പിടിച്ച് അവളേം കൊണ്ട് ഡൈനിങ്ങ് ടേബിളിലേക്കു നടന്നു. മോളേ! ചായക്കപ്പുകളുമായി അവരവിടെയിരുന്നു.
നിനക്കറിയാമോടീ മോളൂ! കമല അതിനകം രാധയുടെ അമ്മയായി മാറിയിരുന്നു. രണ്ടു മാസം ഞാൻ മുള്ളേലാരുന്നു...ഒരു പെണ്ണും നിക്കത്തില്ലെടീ. വിശ്വമാണെങ്കില് ഇരുപത്തിനാലു മണിക്കൂറും ആൺ നഴ്സ് നിക്കുന്നതിനോട് ഒരു തരത്തിലും യോജിക്കുന്നില്ല. ഒരാറു മാസത്തേക്കല്ലേടീ... നീയെൻ്റെ മോളല്ലേടീ! കമലയുടെ വിരലുകൾ രാധയുടെ വിരലുകളിൾ പിണഞ്ഞു...
ഞാൻ നോക്കിക്കോളാം ചേച്ചീ. രാധ ചിരിച്ചു. എനിക്കങ്കിളിനെ ഇഷ്ട്ടപ്പെട്ടു കേട്ടോ!
കെഴവന് വയസ്സായെങ്കിലെന്താ! ഇപ്പഴും കൊച്ചു പെണ്ണുങ്ങൾക്ക് അങ്ങേരോടൊരു വീക്ക്നെസ്സൊണ്ടടീ... കമലയുടെ സ്വരത്തിൽ ഇത്തിരി അസൂയ കലർന്നിരുന്നു.
രാധ വന്നപ്പോൾത്തന്നെ കമലയുടെ തിളങ്ങുന്ന സൗന്ദര്യം ശ്രദ്ധിച്ചിരുന്നു. അറുപതു കഴിഞ്ഞ സ്ത്രീയാണെന്ന് ആരും പറയില്ല. ചുവപ്പു കലർന്ന വെളുത്ത നിറം.
💬 Comments
View all comments