0%

Chapter Title : രാധികാസ്വയംവരം [JO]

Author : JO Read All Parts 513

ചുറ്റിപ്പിണഞ്ഞിരുന്നു. രണ്ടു നാഗങ്ങളും രണ്ടു മനുഷ്യ നാഗങ്ങളും ആ അമ്പലമുറ്റത്തെ യക്ഷിപ്രതിമകളെ നോക്കുകുത്തിയാക്കി ചുറ്റിപ്പിണഞ്ഞു. അവസാനം ചുറ്റഴിഞ്ഞവർ തളർന്നു കിടക്കുമ്പോളും ആരുമവരെ ശല്യപ്പെടുത്തിയില്ല.

എത്രനേരം കിടന്നു എന്നറിയില്ല....കണ്ണൻ എഴുനേറ്റു. നേരം പുലരാറായോ??? വെട്ടം വീണട്ടില്ല. അവൻ അവളെ നോക്കി. പാവം. ഒന്നുമറിയാതെ തളർന്നു കിടക്കുകയാണ്. അവളുടെ അംഗലാവണ്യം ഇത്തിരി കൂടിയോ??? അവൻ അവളെ കുലുക്കിവിളിച്ചു.

രാധൂട്ടി......

മ്.... പതിമയക്കത്തിൽ എന്നപോലെ അവൾ വിളികേട്ടു.

വാ പോകാം...

അവളത് കേട്ടത് കൂടിയില്ല. ഒന്നു രണ്ടു തവണ ആവർത്തിച്ചപ്പോൾ അവൾ എണീറ്റു. പാവം വേദനകൊണ്ടാവും വേച്ചുപോവുകയാണ്. അവനിലേക്ക് ചാരിനിന്നാണ് അവൾ ആ വസ്ത്രങ്ങൾ എടുത്തണിഞ്ഞത്.

വാ പോകാം....അവൻ അവളുടെ കൈപിടിച്ചുകൊണ്ടു പറഞ്ഞു.

എവിടേക്ക് എന്നവൾ ചോദിച്ചില്ല. അവൾ ഒരടി വെച്ചെയുള്ളൂ. പിളർപ്പിനുള്ളിലെ വേദന കൊണ്ട് പാവം വേച്ചുപോയി.

കണ്ണൻ മറ്റൊന്നും പറഞ്ഞില്ല...അവളെ കോരിയെടുത്തു നടന്നു. എവിടെക്ക് എന്നറിയാത്ത ആ യാത്ര അവിടെ തുടങ്ങി.

ആരും ശല്യപ്പെടുത്താൻ ഇല്ലാത്ത...ആരുമാറിയാത്ത ഒരു സ്ഥലത്തേക്ക് അവൻ അവളെയും കൊണ്ടു നടന്നു. അവളുടെ ഭാരം അവന് അനുഭവപ്പെടുന്നത് പോലുമില്ലായിരുന്നു. അവന്റെ നെഞ്ചിലെ ചൂടുപ്പറ്റി അവൾ ആ കഴുത്തിലങ്ങനെ ചുറ്റിപ്പിടിച്ചു കിടന്നു.

ഈ കാഴ്ച്ച നോക്കി നിന്ന നാഗദൈവങ്ങളും അവളുടെ ദേവിയും സംതൃപിയോടെ അവർക്ക് യാത്രാമൊഴി അരുളി....അതിന്റെ സാക്ഷ്യം എന്നവണ്ണം ഒരു കാഞ്ഞിരപ്പൂ എവിടുന്നോ അവരുടെ ദേഹത്തേക്ക് വന്നുവീണു......

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ ജോ

💬 Comments

View all comments