Chapter Title : രാധികാസ്വയംവരം [JO]
കൊണ്ടോ നിന്നിടത് നിന്നൊന്നനങ്ങാൻ കഴിഞ്ഞില്ല. പടികളിറങ്ങുന്ന സതിയുടെ തുള്ളിതുളുമ്പുന്ന പിന്നഴക് രാധിക അസൂയയോടെ നോക്കിനിന്നു. അതിന്റെ നാലിലൊന്ന് പോലും തനിക്കില്ല എന്നവൾക്ക് തോന്നി.
താഴെയിറങ്ങിയ സതി കാണുന്നത് വായുംപോളിച്ചു നോക്കിനിൽക്കുന്ന രധികയെയാണ്. ഒതെന്താ ഇത്ര നോക്കാൻ??? മ്... പെണ്ണ് ഈ ലോകത്തെങ്ങുമല്ല...ചെറുചിരിയോടെ സതിയോർത്തു.
ഇറങ്ങിവാ പെണ്ണേ ഇങ്ങോട്ട്...ദേ മുത്തശ്ശി വിളിക്കണൂ...പറഞ്ഞിട്ട് സതി നേരെ അടുക്കളയിലേക്ക് വിട്ടു.
രാധിക യന്ത്രികമായി താഴെയെത്തി. മുത്തശ്ശിയുടെ മുറിയിലെത്തിയപ്പഴേ കണ്ടു മുഖം ഒരു കുട്ടയുണ്ട്. വിളിച്ചിട്ട് എത്താൻ താമസിച്ചതിലുള്ള ദേഷ്യം. ഒന്ന് ചിന്തിച്ചാൽ അത് അപ്പോൾ നടക്കണം അതാണ് മുത്തശ്ശിയുടെ നിയമം. വാക്ക് പറഞ്ഞാൽ വാക്ക്. എന്ത് കാരണമുണ്ടായാലും അതൊട്ടു മാറുകയുമില്ല.
എന്താ കുട്ടിക്ക് ഇത്രേടം വരെ വരാനിത്ര താമസം????
ഞാൻ...ഞാനൊന്നു മയങ്ങിപ്പോയി മുത്തശ്ശി....സതിയേടത്തി വന്ന് വിളിച്ചപ്പ്ളാ ഉണർന്നത്....രാധിക വഴക്ക് പ്രതീക്ഷിച്ചു തന്നെ പറഞ്ഞു.
എന്താ...കുട്ടിക്കിപ്പോ പകലുറക്കം???? മുത്തശ്ശിക്ക് ദേഷ്യം കൂടി.
ചെറിയൊരു തളർച്ച പോലെ....മയങ്ങിപ്പോയി.... രാധിക തട്ടിവിട്ടു.
മ്മ്....വേളി അടുത്തതിന്റെ പേടി കൊണ്ടാവും. ആ കുട്ടി പോയി ആ മാധവനോട് ഇത്രേടം വരെ വരാൻ പറയൂ....ബാക്കിയുള്ള പെണ്ണുങ്ങൾക്ക് വിളിക്കാൻ പോയാൽ വള ഊരിപ്പോകുമത്രേ....ഞാൻ കുട്ടിയെക്കൊണ്ടു മാത്രം ഒന്നും ചെയ്യിക്കണില്ല എന്നൊരു ശ്രുതി കേക്കണ്ട് ഞാൻ....
ശെരി മുത്തശ്ശി.... രാധിക പുറത്തേക്കിറങ്ങി.
അതേയ്...ആ ചെക്കന്റടുത്തേക്ക് നോക്കി പോണം കെട്ടോ... കണ്ണുതെറ്റിയാൽ അവന് നിന്റെ മേലാ നോട്ടം.....പുറത്തേക്കിറങ്ങവെ സതി പിന്നിൽ നിന്ന് വിളിച്ചുപറഞ്ഞത് അവൾ കേട്ടു.
അപ്പൊ കണ്ണേട്ടനും അത് നോക്കിയിട്ടുണ്ടാവുമോ?? തന്റെ കണ്ണാടിയിൽ കണ്ട രൂപഭംഗിയിൽ മനസ്സുറപ്പിച് അവൾ സ്വയം ചോദിച്ചു...അപ്പൊ അമ്മായിമാരെയും നോക്കാറുണ്ടോ??തെങ്ങിൻ തൊപ്പിലേക്ക് നടക്കുമ്പോൾ അവൾ ആകെ അസ്വസ്ഥയായിരുന്നു. അവൾ മനസ്സിൽ പലവട്ടം കണക്കുകൾ കൂട്ടിക്കിഴിച്ചു.
അല്ല താനിത് എന്തൊക്കെയാണ് ചിന്തിക്കുന്നത്??? പെട്ടെന്ന് അവളുടെ മനസ്സ് അവളെ ശാസിച്ചു. ഇന്നുവരെ കണ്ണേട്ടൻ തന്നെ മറ്റൊരു ഭാവത്തിൽ നോക്കുന്നത് താൻ കണ്ടിട്ടില്ല. അല്ല അഥവാ നോക്കിയാൽ തന്നെ കാരണം ഉണ്ടാക്കിയതും താനല്ലേ... നാട്ടുകാർ മുഴുവൻ നോക്കുന്നത് താൻ കണ്ടിരിക്കുന്നു. തന്റെ വേഷം കണ്ട് കണ്ണേട്ടനും നോക്കിയിരിക്കാം.... എങ്കിലും കണ്ണേട്ടൻ നോക്കിയെന്നു വിശ്വസിക്കാൻ മാത്രം അവൾക്ക് കഴിഞ്ഞില്ല. കുട്ടിക്കാലം മുതലേ തന്റെ കൂട്ടുകാരനാണ് കണ്ണേട്ടൻ.
💬 Comments
View all comments