0%

Chapter Title : രാധികയുടെ കഴപ്പ് 4 [SmiTha]

Author : സ്മിത Read All Parts 3.4K

വെക്കാമെന്നു പരസ്പ്പരം സത്യം ചെയ്തിട്ട് അത്ര പെട്ടന്ന് അയാൾ താനെ സുഹൃത്തുക്കളോട് അതേപ്പറ്റി പറഞ്ഞതിൽ എനിക്കുണ്ടായ അസ്വാസ്ഥ്യം ചില്ലറയല്ലായിരുന്നു. പക്ഷെ അയാൾ അവരോടു അതേപ്പറ്റി പറഞ്ഞിരിക്കുന്നു എന്നതിന് വ്യക്‌തമായ തെളിവുകൾ ഒന്നുമില്ല. അയാളുടെ ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കൾ രാധികയെ "നോക്കി" എന്നാണ് അവൾ പറഞ്ഞത്. അതുകൊണ്ട് മാത്രം റോയിയും രാധികയും ലൈംഗിക ബന്ധം ഉണ്ട് എന്ന രഹസ്യം അയാൾ അവരോടു പറഞ്ഞു എന്ന് ഉറപ്പിക്കാൻ പറ്റില്ല. രാധികയെ മിക്കവാറും എല്ലാവരും തന്നെ കണ്ണുപറിക്കാതെ നോക്കാറുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പോലും അതിനപവാദമല്ല. അഥവാ ഇനി റോയി അങ്കിൾ അവരോടു ഇക്കാര്യം പറഞ്ഞു എന്നത് സത്യമാണെങ്കിൽ! എങ്കിൽ വിഷയം നാടുമൊത്തം പാട്ടാകും. ബ്ളാക്ക് മെയിലിങ് ഉണ്ടാവും. പത്രങ്ങളിൽ വാർത്ത വരും. ചാനലുകളിൽ രാധികയുടെ ബ്ലർ ചെയ്ത മുഖം പ്രത്യക്ഷമാവും! ഈശ്വരാ...! വിഷമിപ്പിക്കുന്ന ഒരു പ്രതിസന്ധിയിലാണ് ഞാൻ അകപ്പെട്ടിരിക്കുന്നത്. പിന്നെ ഒരു ആശ്വാസം ഞാൻ ആവശ്യപ്പെടുന്ന ആ നിമിഷം തന്നെ റോയി അങ്കിളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്ന് രാധിക എനിക്ക് വാക്കു തന്നിട്ടുണ്ട് എന്നതാണ്. അതിന് സമയമായിരിക്കുന്നു! രാധിക പ്രത്യേകിച്ച് മറുപടിയൊന്നും പറഞ്ഞില്ല. പിറ്റേ ദിവസം പകൽ നേരം ഓഫീസിലിരിക്കുമ്പോൾ എന്തുകൊണ്ടോ എനിക്ക് ഉത്സാഹമൊന്നും തോന്നിയില്ല.അതുകൊണ്ട് തന്നെ തിരികെ വീട്ടിലെത്തിയതും വിരസത നിറഞ്ഞ മുഖവുമായിട്ടായിരുന്നു. കാർ സാവധാനം ഗാരേജിലേക്ക് കയറ്റിയിട്ട് ഞാൻ സിറ്റൗട്ടിലേക്ക് കയറി. ഒരു നിമിഷം ഞാൻ നിന്നു. സിറ്റൗട്ടിൽ വിലപിടിച്ച ഒരു ജോഡി ഷൂ ഞാൻ കണ്ടു. അകത്താരോ ഉണ്ട്. രാധികയുടെയോ എന്റെയോ വീട്ടിൽ നിന്നും ആരോ അതിഥികളായി എത്തി ചേർന്നിട്ടുണ്ട്. ആരായാലും കുഴപ്പമില്ല.

💬 Comments

View all comments