ഹർഷാ... സത്യത്തിൽ ഇത്തരത്തിലുള്ള കമണ്റ്റുകളാണ് എഴുതുന്നവരെ വല്ലാതെ ആവേശം കൊള്ളിക്കുന്നത്. കഥയോടുള്ള വായനക്കാരുടെ ഇൻവോൾവ്മെന്റ് എത്രമാത്രമാണ് എന്ന് വെളിപ്പെടുത്തുന്ന അഭിപ്രായങ്ങളാണ് ഇതൊക്കെ. വളരെ നന്ദി.
താങ്ക്യൂ ആൽബി... സൈറ്റിലെ നല്ല എഴുത്തുകാരനായ ആൽബിയുടെ വാക്കുകൾ, അഭിപ്രായങ്ങൾ എപ്പോഴും എനിക്ക് വളരെ ഊർജ്ജം നൽകുന്നതാണ്. എഴുത്തിനെ മെച്ചപ്പെടുത്താൻ എന്നെ അത് ഒരുപാട് സഹായിച്ചിട്ടുണ്ട്. കഥ വേഗം വരണമെന്നുള്ള വായനക്കാരിൽ ചിലരുടെ സ്നേഹപൂര്വമായ അഭ്യർത്ഥനയെ മാനിച്ചാണ് പേജുകൾ കുറച്ച് പെട്ടെന്നിട്ടത്. പ്രിയമായവരെ കാത്തുനിർത്താൻ എനിക്ക് തീരെ ഇഷ്ടമല്ല. എന്ന് വെച്ച് തട്ടിക്കൂട്ടി എഴുതിയതുമല്ല. അങ്ങനെ ചെയ്യുന്നത് അവരെ വേദനിപ്പിക്കുന്നതിനു തുല്യമാണ്. നഷ്‌ടമായ ഫീൽ തിരികെ കൊണ്ടുവരാൻ ആവതെല്ലാം അടുത്ത അധ്യായത്തിൽ ചെയ്യാം. അൽപ്പം സമയമെടുത്താണ് എങ്കിലും. ദിവസവും ഒരു മണിക്കൂർ മാത്രമാണ് എഴുതാൻ വേണ്ടി സ്പെൻഡ് ചെയ്യുന്നത്. സമയമാണ് ഇപ്പോൾ മുഖ്യ ശത്രു. അയാളെ സുഹൃത്താക്കാൻ നോക്കിയിട്ട് നടക്കുന്നേയില്ല. ആശംസകൾ, നന്ദി... സ്നേഹപൂർവ്വം, സ്മിത.
ചേച്ചിയുടെ തിരക്കുകൾ അറിയാം. അതിനിടയിലും ഇവിടെ സജീവമാകുന്നതിന് നന്ദിയറിയിക്കുന്നു.സമയം എന്ന കൂട്ടുകാരൻ കൈപ്പിടിയിൽ ഒതുങ്ങട്ടെ എന്ന് ആശംസിക്കുന്നു.പൂർണമായും ആരോഗ്യം വീണ്ടെടുത്തു എന്ന് കരുതുന്നു. സസ്നേഹം ആൽബി
ചേച്ചി....... ആദ്യം നോക്കിയത് അവസാന പേജിൽ ആണ്.തുടരും എന്നു കണ്ടപ്പോഴാണ് വായിക്കാൻ തുടങ്ങിയത്.എങ്ങാനും പെട്ടെന്ന് തീർത്താൽ സത്യാഗ്രഹം ഇരിക്കും. ഇനി കഥയിലേക്ക്.പുതിയ സാഹചര്യങ്ങളും സന്ദർഭവും എല്ലാം മികച്ചുനിന്നു.ഒന്നുരണ്ടു പുതിയ കഥാപാത്രങ്ങൾ പരാമർശിക്കപ്പെട്ടു.അവരുടെ മനസ്സിലെ ആശങ്കകൾ വളരെ നന്നായി ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചിട്ടുണ്ട്.ആദ്യഭാഗങ്ങളിൽ നിറഞ്ഞുനിന്ന കഥയുടെ ഫീൽ ഇതിലെത്തിയപ്പോൾ അല്പം നഷ്ടമായതുപോലെ തോന്നി.ചിലപ്പോൾ ഞാൻ വായിച്ച മൂഡ് പ്രശ്നം ആയതാവാം.അതൊഴിച്ചു നിർത്തിയാൽ മനോഹരം എന്നല്ലാതെ പറയാൻ വാക്കുകളില്ല. സസ്നേഹം നന്മകൾ നേർന്നുകൊണ്ട് ആൽബി