0%
Chapter 1

രാഘവായനം 3 [പഴഞ്ചൻ]

Author : pazhanchan | Read All Parts | 👁 189 |

“ ഇത് തമാശക്കളിയല്ല... ശ്രീലങ്കൻ എംബസിയിലെ ശിവദാസന്റെ സ്ട്രോങ്ങ് റെക്കമന്റ് ഉള്ളത് കൊണ്ടു മാത്രമാണ് നിന്നെ ഇതിൽ ഉൾപ്പെടുത്തിയത്... പക്ഷേ നീ ഉത്തരവാദിത്യമില്ലായ്മ കാണിച്ചു... അതിനുള്ള ശിക്ഷ ഈ പ്രൊജക്ടിൽ നിന്നും നിന്നെ ഒഴിവാക്കുക എന്നതാണ്... നിന്നെ മാത്രമല്ല, ഇവളേയും... “ അയാളുടെ ശബ്ദത്തിലെ ക്ഷോഭം രാഘവ് തിരിച്ചറിഞ്ഞു... “ സർ... ഞാൻ നിർബന്ധിച്ചിട്ടാണ് ആരാധന എന്റെയൊപ്പം വന്നത്... ഈ റിസർച്ചിൽ പങ്കെടുക്കാൻ ആ കുട്ടി വളരെ ആഗ്രഹിച്ചു വന്നതാണ് സർ... ഇതെന്റെ മാത്രം കുറ്റമാണ്... ഞാൻ ഇന്നുതന്നെ മടങ്ങിപ്പോയേക്കാം... ആ കുട്ടിയെ ഒഴിവാക്കരുത്... പ്ലീസ് സർ... “ രാഘവിന്റെ കുറേ നേരത്തേ അപേക്ഷയുടെ ഫലമായി ആരാധനയെ റിസർച്ച് ടീമിൽ നിലനിർത്താൻ തീരുമാനമായി... തന്റെ ലഗ്ഗേജുകളൊക്കെ കെട്ടിപ്പെറുക്കി ക്യാമ്പിനു പുറത്ത് കടന്ന രാഘവിനെ നോക്കി പുറത്ത് കാത്ത് നിൽക്കുകയായിരുന്നു ആരാധന... അവന്റെ വിടുതൽ അവളെ ആകെ ഒന്നുലച്ചിരുന്നു... “ തെറ്റുകൾ എല്ലാം ഏറ്റുപറഞ്ഞ് എന്നെയിവിടെ തനിച്ചാക്കി പോവുകയാണല്ലേ രാഘവ്... “ എപ്പോഴും പ്രസന്നതയോടെയിരുന്ന അവളുടെ മുഖം മ്ലാനമായിരുന്നു... “ ഇവിടത്തെ എന്റെ ദൌത്യം കഴിഞ്ഞു ആരാധനാ... പിന്നെ നിന്റെ ഒരു വലിയ ആഗ്രഹം ഞാൻ കാരണം തകരുന്നത് എനിക്ക് താങ്ങാനാവില്ല... “ രാഘവിന്റെ ശാന്തമായ മുഖത്ത് നിന്ന് വാക്കുകൾ ഉതിർന്നു... “ എന്തിനാണ് ആ പാറക്കഷ്ണം നീയെടുത്തത്?... ആ കല്ലിൽ എന്താണ് എഴുതിയിരുന്നത്?... എന്തായിരുന്നു നിന്റെ ലക്ഷ്യം രാഘവ്?... “ തൊടുത്തുവിട്ട ശരങ്ങൾ കണക്കേ അവൾ രാഘവിനെതിരേ ചോദ്യങ്ങൾ വർഷിച്ചു... എല്ലാത്തിനും സമാധാനത്തോടെ രാഘവ് മറുപടി പറഞ്ഞു...

💬 Comments

View all comments