Chapter Title : രാഘവായനം 4 [അവസാന ഭാഗം]
ആ അവസരം മുതലാക്ക് തലവന്റെ അടുത്ത് നിന്ന സന്യാസി അവനെ ആക്രമിക്കാനായി ഓടി അടുത്തു... രാഘവിന്റെ അടുത്തെത്തുന്നതിനു മുൻപ് തന്നെ വില്ലെടുത്ത് അവസാന അമ്പ് അവൻ അയാളുടെ നെഞ്ചിൽ നോക്കി എയ്തു... അവന്റെ മുൻപിലേക്ക് നിരങ്ങി വീണ അയാൾ അവനെ പിടിക്കാനായി കൈ ആഞ്ഞു... വളരെ ബലത്തോടെ അവന്റെ ഇടത്തേ മുട്ടുകാലിൽ പിടിയമർന്ന ആ കരത്തിന് ശക്തി കുറഞ്ഞ് കുറഞ്ഞ് താഴെ വീണു... രാഘവിന്റെ കയ്യിൽ ഇനി അമ്പുകൾ ഒന്നും ബാക്കിയില്ലെന്നു കണ്ട തലവൻ അവനെ ആക്രമിക്കാനായി അടുത്ത ഒരു പന്തവും എടുത്ത് അവനടുക്കലേക്ക് ഓടിയടുത്തു... നൊടിയിടയിൽ എഴുന്നേറ്റ രാഘവും അയാളുടെ നേർക്ക് ഓടി... അങ്ങിനെ ഓടാൻ ആയുന്ന സമയം തന്റെ കയ്യിലിരിക്കുന്ന വില്ലിന്റെ ചാൺ ഉൂരിയെറിഞ്ഞ ശേഷം വില്ല് ആയി ഉപയോഗിച്ച ആ ഫൈബർ റോഡ് തന്റെ ഇടതു മുട്ടുകാലിൽ വച്ച് ഒടിച്ചു... അപ്പോൾ രണ്ടായി പകുത്ത ആ ഫൈബർ റോഡിന്റെ കൂർത്തിരിക്കുന്ന മുനകൾ തന്റെ രണ്ട് മുഷ്ടികളുടെ ഉള്ളിൽ പിന്നോട്ടാക്കിപ്പിടിച്ചു കൊണ്ട്, പന്തമായി മുന്നോട്ട് കുതിക്കുന്ന ആ സന്യാസിയുടെ നേർക്ക് അവനും കുതിച്ചു... കല്ലറയ്ക്ക് അപ്പുറം നിന്ന് തന്റെ നേർക്ക് ചാടിവരുന്ന രാക്ഷസ സന്യാസി തലവന്റെ നേർക്ക് ഉറക്കെ അലറിക്കൊണ്ട് രാഘവും ചാടി... കല്ലറയ്ക്ക് മുകളിലേക്ക് കുതിച്ചുയർന്ന സന്യാസി തന്റെ മുന്നിലേക്ക് ചാടിയെത്തുന്ന രാഘവിന്റെ മുഖത്തിനു നേരെ കത്തുന്ന തീപ്പന്തം കുത്താനാഞ്ഞതും... മുഖം കുനിച്ച് തന്റെ തൊട്ടു മുന്നിൽ ഉയർന്നു നിൽക്കുന്ന അയാളുടെ നെഞ്ചിലേക്ക് ആ രണ്ടു കൂർത്തമുനകൾ അവൻ കുത്തിയിറക്കി... തന്റെ മാറ് പിളർന്നു അമ്പുകൾ കേറിയതറിഞ്ഞ നടുക്കത്തിൽ അയാൾ പിന്നിലേക്ക് മറിഞ്ഞു...
💬 Comments
View all comments