Chapter Title : രാഹുലിന്റെ കുഴികൾ 1 [SAiNU]
കൊടുക്കാൻ പറ്റില്ലല്ലോ നാളെ എന്റെ ഈ കൊച്ചുമോനും കൊച്ചുമോൾക്കും അനുഭവിക്കാൻ ഉള്ളതാ..
ഹ്മ് അവര് അത് ഒഴിഞ്ഞു പോകും എന്നു തോന്നുന്നില്ല അച്ഛാ.
അതിനല്ലേ മോളെ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഇപ്പൊ വിസ്താരം ഒക്കെ കഴിഞ്ഞില്ലേ ഇനി ഒരു രണ്ടുമാസം ക്കൂടി അതുകഴിഞ്ഞാൽ വിധിയുണ്ടാകും എന്നാ വക്കീൽ അന്ന് പറഞ്ഞത്.
ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ മൊതലാ മോളെ അത് കണ്ടവന്മാർക്ക് അനുഭവിക്കാൻ ഞാൻ കൊടുക്കില്ല..
എന്റെ മക്കൾക്ക് വേണ്ടിയാ ഞാൻ കഷ്ടപെട്ടത് അല്ലാതെ..
ഹ്മ് അച്ഛാ ചേട്ടൻ വിളിച്ചപ്പോഴും അതുതന്നെയാണ് ചോദിച്ചേ.
അവൻ ഇവിടെ ഇല്ലാത്തതു ആണ് മോളെ നല്ലത്.
കഴിഞ്ഞ പ്രാവിശ്യം വന്നപ്പോളുണ്ടായ കോലാഹലം എല്ലാം നമ്മൾ കണ്ടതല്ലേ.
അതാ എന്റെയും ആദി അച്ഛാ.
ചേട്ടന്റെ ലീവ് ആകുമ്പോഴേക്കും അതിന്റെ വിധി വന്നു നമുക്ക് അനുകൂലം ആയാൽ മതിയാർന്നു.
അമ്മയെവിടെ മോളെ.
അകത്തുണ്ട് തല വേദനിക്കുന്നു എന്നു പറഞ്ഞപ്പോ ഞാൻ മരുന്ന് കൊടുത്തിട്ടുണ്ട് ഇപ്പൊ ഉറങ്ങിയിട്ടുണ്ടാകും.
ഹ്മ് അവളെ ഉണർത്തേണ്ട കിടന്നോട്ടെ ഞാൻ ഇവനെയും കൂട്ടി പോയി വരാം മോളെ.
ഹ്മ് ശരിയച്ച..
പത്തു കൊല്ലമായിട്ട് കോടതിയും കേസുമായി നടക്കുകയാ അച്ചാച്ചൻ.
അച്ചാച്ചൻ ഒരു കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരൻ ആയിരുന്നു.
ഞങ്ങളിപ്പോൾ നിൽക്കുന്ന ഭൂമി തന്നെ നാല് ഏക്കറിന് മുകളിലുണ്ട് ഇതെല്ലാം അച്ചാച്ചന്നു കുടുംബ വിഹിതം ആയിട്ട് കിട്ടിയതാ.
അച്ചാച്ചന്റെ അച്ഛനും അമ്മയ്ക്കും ഒരേ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇട്ടുമോടാനുള്ള സ്വത്തുക്കൾ ഉണ്ട് താനും.
അച്ചാച്ചൻ പഠിപ്പ് കഴിഞ്ഞു ജോലിക്കുള്ള ശ്രമം ആരംഭിച്ചപ്പോയെ അച്ചാച്ചന്റെ അമ്മയും അച്ഛനും ഇനി നിനക്കെന്തിനാ ഒരു ജോലി കണ്ടവന്മാരുടെ
💬 Comments
View all comments