0%

Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]

Author : SAINU Read All Parts 14K

വളർത്തി.

.രാജീവൻ കൃഷ്ണകുമാറിനെ പോലെ തന്നെ പഠനത്തിൽ മിടുക്കൻ ആയിരുന്നു എന്നാൽ മറ്റുവിശയങ്ങളിൽ എല്ലാം രാജീവൻ അവന്റെ അച്ചാച്ചന്റെ സ്വഭാവ ഗുണങ്ങൾ ആയിരുന്നു.കൂടെ ഇന്ദിര യുടെ  ശിക്ഷണവും കൂടെ ആയപ്പോൾ രാജീവനിൽ യാതൊരു വിധ സ്വഭാവ ദൂഷ്യങ്ങളും വന്നു ചേർന്നതുമില്ല.

പഠിച്ചു വലിയ ആളാകുക എന്ന ഒരേ ലക്ഷ്യത്തോടെ ജീവിച്ചിരുന്ന രാജീവൻ അതിനായി കഠിന പ്രയത്നം തന്നെ നടത്തികൊണ്ടിരുന്നു.

കൃഷ്ണകുറിന്റെ സർവീസ് കാലാവധി കഴിഞ്ഞിട്ടും ഭാര്യ ഇന്ദിരയുടെ സർവീസ് അവസാനിക്കുന്നത് വരെ  കൃഷ്ണകുമാറും കുടുംബവും ഡൽഹിയിൽ തന്നെ താമസിക്കാൻ തീരുമാനിച്ചു.  അപ്പോയെക്കും മകൻ രാജിവിന് നാട്ടിൽ നിന്നും നല്ല പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിപ്പിക്കുകയും ചെയ്യാം എന്നൊക്കെ ആലോചിച്ചു നടക്കുന്ന സമയത്താണ്.

.

രാജീവൻ ശ്രീലേഖ എന്ന പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതും  അതറിഞ്ഞ കൃഷ്ണകുമാറും ഭാര്യ ഇന്ദിരയും രാജീവനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും  അവർക്കതിന്നു കഴിയാതെ പോയി.

അവസാനം മകന്റെ ഇഷ്ടത്തിന് കൂടെ നിൽക്കാം  എന്ന തീരുമാനത്തിൽ അവർ രണ്ടുപേരും എത്തിച്ചേരുകയും ചെയ്തു.

മകൻ കണ്ടെത്തിയ ഭാവി മരുമകളെ കുറിച്ച് അന്വേഷിച്ചു പോയ കൃഷ്ണകുമാർ ഇന്ദിരയുടെ അരികിലേക്ക് പുഞ്ചിരിയോടെ കടന്നു വന്നതും.

എന്താ ഇന്ന് വലിയ സന്തോഷമാണല്ലോ

അതെ  അതുപിന്നെ ഇല്ലാതിരിക്കുമോ

എന്താണെന്ന് ഒന്നുപറഞ്ഞിരുന്നേൽ എനിക്കും സന്തോഷിക്കാമായിരുന്നു.

ഹ്മ്മ് സന്തോഷിക്കാം നല്ലോണം സന്തോഷിക്കാം അതിനുള്ളതൊക്കെ നമ്മുടെ മോൻ ചെയ്തു വെച്ചിട്ടുണ്ട്.

എന്തോന്നാ നിങ്ങളി പറയുന്നേ.

നമ്മുടെ മോൻ എന്തു ചെയ്തുന്നാ.

ഹ്മ്മ് നീ അവനെ ഒന്നിങ്ങോട്ട് വിളിച്ചേ.

അമ്മയുടെ വിളികേട്ട് അവരുടെ ഇടയിലേക്ക് വന്ന രാജീവൻ കൃഷ്ണകുമാറിന്റെ മുഖത്തെ സന്തോഷം കണ്ട് ഒന്ന് നിന്നു.

എന്താ അച്ഛാ

💬 Comments

View all comments