0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 246.4K

കണ്ണുകൾ മെല്ലെ അടച്ചു അവന്റെ തോളോട് ചേർന്ന് ഇരുന്നു.

പിന്നെ ഒരു വേഗമായിരുന്നു. മണിക്കൂറുകൾക്കപ്പുറം അവർക്കായി കാത്തിരിക്കുന്ന ഓട് കൊണ്ട് മെനെഞ്ഞെടുത്ത അവരുടെ ആദ്യ സങ്കമത്തിന്റെ ഓർമ്മകൾ കൊണ്ട് സമ്പുഷ്ടമായ വീട് നോക്കി.

ഓരോ കിലോമീറ്ററുകൾ താണ്ടുമ്പോയും അവളുടെ ഉള്ളിൽ പ്രകാശം തെളിഞ്ഞു കൊണ്ടിരുന്നു.

രാത്രിയുടെ അന്ത്യയാമവും കടന്നു അവർ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ രണ്ടുപേരുടെയും മുഖത്ത് ആഗ്രഹിച്ചതിനേക്കാൾ നേടിയെടുത്ത സംതൃപ്‌തിയായിരുന്നു.

അകത്തേക്ക് പ്രവേശിച്ചു രേഷ്മ രാഹുലിനെ നോക്കി.

ഏട്ടാ കുളിക്കുന്നോ അതോ എന്ന് പറഞ്ഞു മുഴുമിപ്പിക്കാതെ അവനെ തന്നെ നോക്കി നിന്നുപോയി.

എന്തേ നിറുത്തിയെ ചോദിച്ചോ എന്നുള്ള അവന്റെ പുഞ്ചിരി കലർന്ന ചോദ്യത്തിന്.

അവന്റെ കവിളിൽ പിടിച്ചു വലിച്ചു വിട്ടോണ്ട്. കുളിക്കാം അല്ലേ.

ഹ്മ്മ് അതാ നല്ലത് അല്ലേൽ ചിലപ്പോ.

അല്ലേൽ ചിലപ്പോ.

അല്ല ദൂരയാത്രയുടെ ബാക്കി..

ഹ്മ്മ് എന്നാ ഞാൻ ടവൽ എടുത്തു തരാം എന്നും പറഞ്ഞോണ്ട് അവളുടെ തിരിഞ്ഞതും രാഹുൽ അവളെ പിടിച്ചു തന്റെ ദേഹത്തോട്ടു ചേർത്തു.

അയ്യേ കുളിച്ചിട്ടാവാം എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തെ.

പറ്റുന്നില്ലെടി നിന്നെ വിട്ട് മാറാൻ.

രേഷ്മ അവന്റെ നെറ്റിയിൽ ചുംബിച്ചോണ്ട് അവന്റെ കണ്ണുകളിലും മുത്തം കൊടുത്തു.

ഇവിടെയല്ലേ പിന്നെന്തിനാ.

ഇവിടെ ആയതാ ഭയം.

ഇന്നലത്തെ പൊലെ ആയിരുന്നേൽ.

അതുകേട്ടു പുഞ്ചിരിച്ചോണ്ട് രേഷ്മ അവന്റെ കവിളിൽ മെല്ലെ അടിച്ചു.

ഹ്മ്മ് ഹ്മ്മ് എനിക്കറിയാം ഇന്നലത്തെ പൊലെ ആയിരുന്നേൽ എന്താ ഉണ്ടാകുക എന്ന്.

ഇന്നലെ നീയും ആസ്വാധിച്ചില്ലേ പെണ്ണെ.

ആസ്വദിക്കാതിരിക്കാൻ കഴിയുമോ നിന്റെ കൂടെയുള്ള നിമിഷങ്ങൾ.

അതെ നേരം വൈകി തുടങ്ങി.

കെട്ടോ എന്നുള്ള പെണ്ണിന്റെ വിളിപ്പെടുത്താൽ അവനുള്ള സൂചനയായിരുന്നു.

💬 Comments

View all comments