Chapter Title : രാഹുലിന്റെ കുഴികൾ 9 [SAiNU]
പറച്ചിൽ കേട്ടാൽ തോന്നും ഞാനിവിടെ ഉണ്ടാകാറേ ഇല്ല എന്ന് ഒന്ന് രണ്ടു ദിവസം ചില അത്യാവശ്യ കാര്യങ്ങൾ ഉണ്ടായതിനാൽ ഒന്ന് പുറത്തു പോയെന്ന് വെച്ചു.
നി ഇന്നലെ രാവിലെ കാറുമെടുത്തു പോയതല്ലേ എന്നിട്ടേപ്പോയാ വന്നേ വല്ല ഓർമയും ഉണ്ടോടാ അതെങ്ങിനെ കൊച്ചുമോനെ കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കാൻ രണ്ടു പേരുണ്ടല്ലോ ഇവിടെ..
മുത്തശ്ശയും മുത്തശ്ശനും ഇവിടെ താമസിക്കുന്നത് ആണോ അമ്മയുടെ ഇപ്പോഴത്തെ പ്രശ്നം.
ടാ രാഹുലെ വേണ്ടാ. എന്റെ അമ്മയും അച്ഛനും എന്റെ കൂടെ നിൽക്കുന്നതിൽ എനിക്കെന്താ പ്രശ്നം.നിനക്ക് കുറച്ചു കൂടുന്നുണ്ട് കേട്ടോ
അല്ല അമ്മയുടെ സംസാരം കേട്ടിട്ട് പറഞ്ഞതാണേ..
ഹോ.
അപ്പോയെക്കും തുടങ്ങിയോ അമ്മയും മോനും..
അല്ല മുത്തശ്ശി കേട്ടില്ലേ നിങ്ങടെ മോള് പറഞ്ഞത്..
എന്റെ മോനേ അവള്ക്ക് വഴക്ക് പറയാനും തല്ലുക്കൂടാനും നീ ഒരുതനല്ലേ ഉള്ളു.
എനിക്ക് തായേ ഒരുത്തി കൂടെയില്ലേ അവളോട് എന്തൊരു സ്നേഹമ അമ്മക്ക്. എന്നോട് മാത്രം എന്തുപറഞ്ഞാലും എപ്പോഴും വഴക്കാ മുത്തശ്ശി.
അതങ്ങിനെയാടാ നിന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാ.
ഇങ്ങിനെയാണേൽ കുറച്ചു സ്നേഹം കുറഞ്ഞാലും വേണ്ടിയിരുന്നില്ല.
രാഹുലിന്റെ സംസാരം കേട്ട് ലേഖക്ക് ചിരിയാണ് വന്നത്.
അവൾ അവന്റെ തലയിൽ മെല്ലെ തലോടികൊണ്ട് അമ്മക്ക് വഴക്കടിക്കാനും കൂടെ കൂട്ടാനും നീയല്ലേ എന്നുമുണ്ടാകു ശ്രുതിമോളെ കല്യാണം കഴിപ്പിച്ചു വിട്ടാൽ പിന്നെ ഈ അമ്മക്ക് എന്റെ ഈ പൊന്നുമോൻ മാത്രമല്ലെ ഉണ്ടാകു എന്ന് പറഞ്ഞോണ്ട് ലേഖ അവനെ ചേർത്തു പിടിച്ചു നിന്നു.
ആ അത് തന്നെ അല്ലെ മോളെ എന്ന് പറഞ്ഞോണ്ട് മുത്തശ്ശി അമ്മയുടെ ഭാഗം ചേർന്നു കൊണ്ട്
അവൾ കുഞ്ഞായിരിക്കുമ്പോൾ എന്നും നിന്റെ മാമനുമായിട്ടായിരുന്നു
💬 Comments
View all comments