Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]
മനസ്സോടെ പറഞ്ഞോണ്ട് രാഹുൽ എണീറ്റു. അച്ഛമ്മയെ ഒന്ന് നോക്കി.
ചെല്ല് മോനെ അവൾക്ക് ഒറ്റയ്ക്ക് വയ്യാത്തോണ്ടല്ലേ എല്ലാത്തിനും നിന്നെ വിളിക്കാറില്ലല്ലോ അവൾ ഇതിപ്പോ അവളെക്കൊണ്ട് കഴിയാത്തോണ്ടല്ലേ അച്ഛമ്മേടെ മോൻ ചെന്നു അതൊന്നു നീക്കിയിട്ടുകൊടുത്തെച്ചും വാ..
സ്നേഹത്തോടെയുള്ള അച്ഛമ്മയുടെ വാക്കുകൾ കേട്ട് രാഹുൽ അമ്മയുടെ പിറകെ നടന്നു.
നിനക്ക് ഞാൻ വിളിച്ചാൽ വരാൻ കഴിയില്ല അല്ലേടാ എന്ന് പറഞ്ഞോണ്ട് ലേഖ അവനെ ഒന്ന് നോക്കി.
കുറച്ചു മുന്പേ കണ്ട അമ്മയുടെ മുഖമായിരുന്നു അവന്റെ മനസ്സിൽ.
വന്നല്ലോ പിന്നെ എന്താ എന്ന് ചോദിച്ചോണ്ട് രാഹുലും വിട്ടുകൊടുക്കാൻ തയ്യാറാക്കാതെ സംസാരിച്ചു.
ഹ്മ്മ് എന്ന് ഒന്ന് ഇരുത്തി മൂളി കൊണ്ട് ലേഖ റൂമിലേക്ക് കടന്നു.
ഇതെങ്ങോട്ടാ നീക്കേണ്ടേ ചെറു ദേഷ്യത്തോടെയുള്ള രാഹുലിന്റെ ചോദ്യം കേട്ട് ലേഖ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
രണ്ടുപേരും ചേർന്ന് കുറച്ചു വലിച്ചിട്ടുകൊണ്ട് ലേഖ അതിനടിയിലേക്ക് ചൂല് കൊണ്ട് തൂത്തു വൃത്തിയാക്കി.
മോളെ എന്ന ലേഖയുടെ നീട്ടിവിളി കേട്ട ശ്രുതി അങ്ങോട്ടേക്ക് വന്നു.
മോളു പോയി ആ തുണിയെടുത്തു വന്നേ എന്ന് പറഞ്ഞതും ശ്രുതി തുണിയെടുക്കാനായി പോയി.
അപ്പോയെക്കും ലേഖ അതിനടിയിൽ നല്ലോണം തൂത്തു വൃത്തിയാക്കി കൊണ്ട് നിവർന്നു.
ശ്രുതിയുടെ കയ്യിൽ നിന്നും തുണി വാങ്ങി അവിടെ നല്ലോണം തുടച്ചു വൃത്തിയാകികൊണ്ട് ലേഖ രാഹുലിനെ ഒന്ന് നോക്കി.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് രണ്ടുപേരും ചേർന്ന് കട്ടിൽ നീക്കിയിട്ടുകൊണ്ട് നിവർന്നു.
ഇനി അമ്മേടെ പൊന്നുമോൻ പോയി എന്താന്ന് വെച്ചാ ചെയ്തോ എന്ന് പറഞ്ഞോണ്ട് ലേഖ അവനെ കളിയാക്കി.
നല്ല ഒരു ലയത്തിൽ കിടക്കുവാരുന്നു
അതില്ലാതെ ആക്കികൊണ്ട് കളിയാക്കുന്നത് കണ്ടില്ലേ.
അവന്റെ കുറുമ്പ് നിറഞ്ഞ പറച്ചിൽ കേട്ട് ലേഖക്ക് ചിരി വന്നുപോയി.
സാരമില്ലെടാ അച്ഛമ്മ എങ്ങോട്ടും പോകില്ലല്ലോ ഇവിടെ തന്നെ ഉണ്ടാകും നി പോയി കിടന്നോ ചിരിയടക്കി കൊണ്ടുള്ള ലേഖയുടെ സംസാരം കേട്ട് രാഹുൽ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.
രാഹുലിന്റെ സംസാരവും അമ്മയുടെ കളിയാക്കലും കേട്ട് ശ്രുതിമോൾക്കും ചിരി വന്നിരുന്നു.
എന്താടി നിന്നു കിണിക്കുന്നെ എന്ന് ചോദിച്ചോണ്ട് രാഹുൽ റൂമിൽ നിന്നും പുറത്തേക്കു പോയി.
ലേഖ ശ്രുതിയെയും ശ്രുതി ലേഖയെയും മാറി മാറി
💬 Comments
View all comments