Chapter Title : രാജഹംസം
ഒരു ചോദ്യം നൽകിയിരുന്നു.. പിന്നെ അവിടെ ധാരാളം ശൂന്യമായ സ്ഥലങ്ങളും.. അതിനുത്തരം ആ ശീലയിൽ എഴുതാതെ രണ്ട് ശീലയും അശ്വിനൻ പുതിയൊരു ശീല തയാറാക്കി എടുത്തു.. പക്ഷെ അതിനുത്തരം ഞാനെങ്ങനെ കുമാരിയോടു പറയും ഒരു പെണ്ണോട് അതും വിവാഹമാവാത്ത കന്യകയോട് " അശ്വിനൻ ഒന്നു മടിച്ചു... എറ്റവും സരളമാർന്ന രസമേത് ഇതായിരുന്നു ദയയുടെ ചോദ്യം (രസം - ഭാവം -നവരസങ്ങൾ പോലെ ).. തനിക്കുത്തരമറിയാം എങ്കിലും കുമാരിയോട് പറയണോ?..അശ്വിനൻ ഒന്നു മടിച്ചു സാരമില്ലാ ചോദിച്ചത് അവൾ തന്നെയല്ലെ 'ഏറ്റവും രസമാർന്ന രസം കാമരസം തന്നെ അശ്വിനൻ ശീലയിൽ തയ്യാറാക്കി ഹംസത്തിനു മേൽ വച്ചു. സുന്ദര സുവർണിക നടന്നു പോയി. ശരിയാണ് കാമരസമാണ് ഏവർക്കും എളുപ്പം ഹൃദ്യമാക്കുന്ന രസം .വീണ്ടും ആഗ്രഹിക്കുന്ന രസം $ മഹാരാജാവ് ഗൗര' പത്നി സൗഭാഗ്യയുടെ ഛായാ പ്രതിമയ്ക്കരികിലാണ് ,അദ്ധേഹത്തിന്റെ കണ്ണിലൂടെ ഒലിച്ചിറങ്ങുന്ന നീരുറവ അയാളുടെ പ്രണയത്തിന്റെ സാക്ഷ്യമാണ്.. സങ്കൽപ പ്രണയനിലാവിൽ കുളിച്ചു നിൽക്കെ സിദ്ധാർത്ഥൻ അറയിൽ പ്രവേശിച്ചത് പോലും അദ്ധേഹമറിഞ്ഞിരുന്നില്ല. "പിതാവെ.." സിദ്ധാർത്ഥൻ അദ്ധേഹത്തെ ശാന്തമായി വിളിച്ചു.അദ്ധേഹം കണ്ണീർ തുടച്ച് എഴുന്നേറ്റ് തന്റെ മേലാട ധരിച്ചു വന്നു.. എന്താണ് പുത്രാ അദ്ധേഹം ചോദിച്ചു.. "പിതാവെ. ഞാൻ അങ്ങയോട് അശ്യിനനെ അഭ്യാസമുറകൾ പഠിപ്പിക്കുവാനുള്ള അനുവാദത്തിനായി വന്നതാണ്. അവൻ ബുദ്ധിയിൽ അഗ്രഖണ്യനാണ് എന്നാൽ ആയോധന വിദ്യ തെല്ലുമില്ല.. എന്നെ രക്ഷിച്ച മാർഗം തന്നെ വിചിത്രമാണ്. അവന് ആയോധന ശക്തികൂടി ലഭിക്കുകയെങ്കിൽ അത് ഈ ദയാജലത്തിന് മതിവെക്കാനാകാത്ത സ്വത്ത് തന്നെയായിരിക്കും." ഉചിതമാണ് പുത്രാ.. അഭ്യാസം ഉടനാരംഭിച്ചു കൊള്ളൂ.. ". സിദ്ധാർത്ഥൻ പിതവിനെ നെഞ്ചിലേറ്റി മുഖം ശിരസ്സ് നമിച്ച്
💬 Comments
View all comments