Chapter Title : രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് 3 [സ്വപ്‌ന കൂട്ടിക്കൽ]
പറഞ്ഞു കഴിഞ്ഞപ്പോളാണ് തന്‌റെ നാവിൽ നിന്നു വന്ന അബദ്ധത്തെക്കുറിച്ച് ശശാങ്കൻ ബോധവാനായത്. രാജമ്മ തങ്കച്ചി അയാളെ നോക്കി കോപഭാവത്തിൽ കണ്ണുരുട്ടി.
രാജമ്മ തമ്പുരാട്ടിയുടെ ഉടമസ്ഥതയിൽ ആയിരക്കണക്കിന് ഏക്കർ തോട്ടം ഇടുക്കിയിലുണ്ട്. എന്നാൽ അതല്ലാതെ കാട്ടിനുള്ളിൽ ഏക്കറുകണക്കിന് കഞ്ചാവുകൃഷിയും തമ്പുരാട്ടിപുരം തറവാട് രഹസ്യമായി നടത്തുന്നുണ്ട്. രാജമ്മയുടെ മക്കൾക്കോ കൊച്ചുമക്കൾക്കോ പോലും ഇതറിയില്ല. ആ രഹസ്യമാണ് ശശാങ്കൻ ഇപ്പോൾ പൊട്ടിച്ചത്. സുമേഷ് ഇതു കേട്ട് കള്ളലക്ഷണത്തിൽ ഒന്നു ചിരിച്ചു.
ഊം ഏതായാലും അവൻമാരെ ഇടുക്കിയിൽ നിന്നു നാളെത്തന്നെ വരുത്ത്. മറ്റന്നാളേക്ക് ഷൂട്ടിങ് വയ്ക്കാം. എന്താടോ- രാജമ്മ സുമേഷിനോട് ചോദിച്ചു.
അങ്ങനെ തന്നെ ആയിക്കോട്ടെ തമ്പുരാട്ടി- സുമേഷ് തലകുലുക്കി. പിന്നെ ഷൂട്ട് ചെയ്യാൻ ഒരു സ്ഥലം കൂടിക്കിട്ടിയാൽ നന്നായിരുന്നു. ഇച്ചിരി വിസ്താരമുള്ള ഒരു സ്ഥലം അധികം ആളൊന്നും വരാത്തത്
എടാ ശശാങ്കാ. നമ്മുടെ കറുകച്ചാലിലെ എസ്റ്റേറ്റ് ബംഗ്ലാവിൽ ആയാലോ- തങ്കച്ചി ശശാങ്കനോട് ചോദിച്ചു.
അതു കൊള്ളാം തമ്പുരാട്ടീ, അതന്നെ മതി- ശശാങ്കൻ പറഞ്ഞു.
അതു നല്ല സ്ഥലമാണോ?- സുമേഷ് അയാളോട് ചോദിച്ചു.
പിന്നേ, കറുകച്ചാലിൽ റബർ കാടിനിടയിലാ ആ സ്ഥലം. പത്തറുപതേക്കർ സ്ഥലവും അതിന്‌റെ ഒത്തനടുക്ക് ഒരു ബംഗ്ലാവും. തമ്പിയദ്യം പണിഞ്ഞ ബംഗ്ലാവാ. നല്ല ക്ലീൻ ക്ലീനായിട്ടാണു ബംഗ്ലാവും പരിസരവുമൊക്കെ പരിപാലിച്ചുപോരുന്നത്. പിന്നെ അടുത്തൊന്നും വലിയ ആൾത്താമസമില്ല, അതോണ്ട് ആളുകളുടെ ശല്യവുമില്ല.ശശാങ്കൻ പറഞ്ഞു. അയാൾ പറഞ്ഞതു കേട്ടു സുമേഷിന് നല്ല സന്തോഷം തോന്നി.അതു തന്നെ മതി. അയാൾ പറഞ്ഞു.
വേണമെങ്കിൽ സുമേഷും സംഘാംഗങ്ങളും അവിടെ പോയി താമസിക്ക്.നിങ്ങൾക്ക് മദ്യാപാനമോ പാർട്ടിയോ ഒക്കെ നടത്തണമെങ്കിൽ സൗകര്യമായിട്ട് നടത്തുകയും ചെയ്യാം.-തങ്കച്ചി പറഞ്ഞു.
അടിപൊളി, അതു
💬 Comments
View all comments