Chapter Title : രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് 3 [സ്വപ്‌ന കൂട്ടിക്കൽ]
അമ്മച്ചിക്ക് ഇത് എന്തിന്‌റെ കേടാ, ഇത്രേം പൈസായൊക്കെയുള്ളവർ ഇമ്മാതിരി പരസ്യത്തിൽ ഒക്കെ അഭിനയിക്കാൻ പോകുന്നേ- പ്രിയ രമയോട് ചോദിച്ചു.
വാപൂട്ടി നിൽക്ക് അസത്തേ, അവളുടെ ഒരു ചോദ്യം. തമ്പുരാട്ടിയുടെ അടിയുടെ ചൂട് ഇനിയും വേണോ. രമ ശബ്ദം ഞെരിച്ചുകൊണ്ട് അവളോട് പറഞ്ഞു.
--------------- പിറ്റേന്നു തന്നെ സുമേഷ് മേനോൻ കേരളത്തിലെത്തി. തമ്പുരാട്ടിപുരം കൊട്ടാരത്തിലെ രാജമ്മ തമ്പുരാട്ടിയുടെ ഓഫിസ് റൂം എന്നു വിളിക്കാവുന്ന സന്ദർശകമുറിയിൽ ചൂട് പറക്കുന്ന കാപ്പിയും സ്വർണനിറത്തിൽ വറുത്ത വിലകൂടിയ അണ്ടിപ്പരിപ്പും പിസ്തായുമൊക്കെ നിരന്നു. കാഷ്യു എടുത്ത് വായിലിട്ടു കൊറിച്ചുകൊണ്ട് സുമേഷ് കാപ്പി മൊത്തിക്കുടിക്കാൻ തുടങ്ങി. കണ്ടാൽ ഒരു സുരാജ് വെഞ്ഞാറമൂടിന്‌റെ ലുക്ക്. മൊത്തത്തിൽ ഒരു ഊളത്തരം നിറഞ്ഞുനിൽക്കുന്ന അലമ്പൻ പ്രകൃതം. സുമേഷിന് അഭിമുഖമായി സർവാഭരണ വിഭൂഷിതയായി രാജമ്മ തങ്കച്ചി ഇരുന്നു. കണ്ടാൽ പഴയകാലത്തെ ഏതോ റാണിമാരെ പോലെ തന്നെ. പട്ടിലും പൊന്നിലും പൊതിഞ്ഞ അവരുടെ പ്രൗഡമായ ശരീരവും രാജകീയമായ മുഖവും സുമേഷിനെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. രാഹുൽത്തമ്പിയും ഡ്രൈവറും തങ്കച്ചിയുടെ കൈക്കാരനുമായ ശശാങ്കനും റൂമിലുണ്ടായിരുന്നു.
അമ്മച്ചീ വന്ദനങ്ങളുണ്ട് കേട്ടാ- സുമേഷ് പറഞ്ഞു. അതു കേട്ടതും രാജമ്മ തങ്കച്ചിയുടെ വെളുത്തു മാദകമായ മുഖം ദേഷ്യം കൊണ്ട് ചുമന്നുതുടുത്തു.
അതേ സാറേ, അമ്മച്ചീന്നും ചേച്ചീന്നുമൊക്കെ വിളിക്കുന്നത് രാജമ്മ തമ്പുരാട്ടിക്കിഷ്ടമല്ല. തമ്പുരാട്ടി, തമ്പ്രാട്ടി, ഉടയോത്തി, യജമാനത്തി എന്നൊക്കെയാ എല്ലാവരും അവരെ വിളിക്കുന്നത്. അതിപ്പോ അവരുടെ മോനും കൊച്ചുമോനും പോലും തമ്പുരാട്ടി എന്നു പറഞ്ഞാണു സംബോധന ചെയ്യുന്നത്.അത് പറ്റില്ലെങ്കിൽ മേഡം എന്നും വിളിക്കാം-ശശാങ്കൻ സുമേഷിനടുത്തേക്ക് നീങ്ങി നിന്നു പതിയെ ചെവിയിൽ പറഞ്ഞു. സുമേഷ് അമളി പറ്റിയതുപോലെ ചിരിച്ചു തലകുലുക്കി.
തമ്പുരാട്ടി നമസ്‌കാരമുണ്ട് കേട്ടോ-
💬 Comments
View all comments