Chapter Title : രാജീവേട്ടൻ അറിയല്ലേ! 2 [J. K.]
നല്ല മഴക്കോള് ഉണ്ടല്ലോ?
നീതു : ശരിയാ... ക്യാമ്പ് ഫയർ ഒക്കെ കുളം ആകുമോടാ??
അച്ചു : ഏയ്... അതിനു സാധ്യത ഇല്ലാ. അജു, ഞങ്ങടെ ഫ്രണ്ട് അവിടെ എല്ലാം സെറ്റ് ആക്കീട്ടുണ്ടാകും.
രാജീവ് : ഹാ എല്ലാം സെറ്റ് ആയ മതി.
അച്ചു : രാജീവേട്ടാ.... ആ വരുന്ന ബസ് അങ്ങോട്ട.....
രാജീവ് : എന്നാൽ കയറിക്കോ...
അഭി : നമുക്ക് ബാക്കിലെ ലോങ്ങ് സീറ്റിൽ ഇരിക്കാം...
രാജീവ് : ഏയ്.. ഞാനില്ല... ബാക്കിൽ കുലുക്കം കൂടുതലാ.... എന്റെ ബാക്ക് പണി തരും...
അച്ചു : നമുക്ക് ബാക്ക് സീറ്റിൽ ഇരിക്കാം.. അല്ലേ ചേച്ചി...
നീതു : ആാാ.....
രാജീവ് : ഹാ നിങ്ങൾ ഇരുന്നോ.. ഞാൻ നടുക്കെ ഇരിക്കുന്നുള്ളു.
ഓഫ് സീസൺ ആയ കാരണം ബസിൽ തീരെ തിരക്കിലായിരുന്നു. അവരെ കൂടാതെ 6-7 ആൾക്കാർ കൂടി, രാജീവ് ബസിന്റെ നടു ഭാഗത്തെ സീറ്റിൽ ഇരുന്നു. അഭി, നീതു, അച്ചു അവർ ആ ഓർഡറിൽ ബാക്കിലെ ലോങ്ങ് സീറ്റിൽ ഇരുന്നു. മുന്നിലെ സീറ്റ് ഉയരം ഉണ്ടായിരുന്ന കാരണം അവർക്കു അത്യാവശ്യം കലാ പരിപാടികൾക്കുള്ള അവസരം ഉണ്ടായിരുന്നു. ബസ് സ്റ്റാൻഡിൽ നിന്നു എടുത്തു കുറച്ച് കഴിഞ്ഞതും നല്ല മഴ തുടങ്ങി. ബസിന്റെ ഷട്ടരുകൾ ഓരോന്നായി താന്നു...ബസിൽ അത്യാവശ്യം ഇരുട്ടായി.
നീതു : തണുക്കുന്നു....
അഭി : നന്നായി ചേർന്നിരുന്നോ... അപ്പൊ തണുക്കില്ല....
നീതു ഉടനെ അഭിയുടെ അടുത്തേക്ക് ഇരുന്നു, അവൾ അച്ചുവിന്റെ കൈപിടിച്ചു അവളുടെ അടുത്തേക്ക് നീക്കി ഇരുത്തി.
അച്ചു അവളുടെ കയ്യിൽ കൈ കോർത്തു പിടിച്ചു.
💬 Comments
View all comments