0%

Chapter Title : രാജീവേട്ടൻ അറിയല്ലേ! 2 [J. K.]

Author : Jk Read All Parts 30K

അഭിയും, നീതുവും കൂടി മിനി ബാറിലേക്ക് നടന്നു. അവിടെ റൂമിന്റെ നടുവിൽ കേക്ക് സെറ്റ് ചെയ്തിരുന്നു. ലൈറ്റ് ഒന്നും ഇട്ടിരുനില്ല, പകരം മുഴുവൻ മെഴുകുതിരി കത്തിച്ചു വച്ചിരുന്നു. കുറച്ച് ബലൂനുകളും, അത്യാവശ്യം ഡെക്കറേഷൻ ഒകെ ചെയ്തു കാണാൻ നല്ല രസമുണ്ടായിരുന്നു. അച്ചുവും, അജുവും അവരെ കണ്ടതും വിവാഹ വാർഷിക ആശംസകൾ നേർന്നു. നീതുവും രാജീവും ചേർന്ന് കേക്ക് കട് ചെയ്തു, ഓരോ കഷ്ണം എല്ലാവർക്കും കൊടുത്തു. കേക്ക് കട്ടിങ് കഴിഞ്ഞപ്പോൾ അജു ടക്കീല യുടെ ഒരു കുപ്പി എടുത്തു വച്ചു.

അജു : ഇത് വിവാഹ വാർഷികത്തിനുള്ള സ്പെഷ്യൽ സമ്മാനം...

രാജീവ്‌ : ഓഒഹ്ഹ്... ഒഴിക്കു മോനെ....

അജു ഒരണ്ണം ഒഴിച്ചു രാജീവിന് കൊടുത്തു. അയാൾ അത് മുഴുവനും വായിലേക്ക് ഒഴിച്ചു.

രാജീവ്‌ : ഓഹ് അടിപൊളി....നീ ഒരെണ്ണം കൂടി ഒഴിച്ചേ....

അഞ്ചു : ചേട്ടാ ഇത് ഇച്ചിരി ഹാർഡ് ആണ്...

രാജീവ്‌ : അത് സാരമില്ല.. ഇന്ന് അടിച്ചില്ലേൽ പിന്നെ എന്നാ?? അല്ലേടാ..

നീതു : അടിച്ചു ഓഫ്‌ അയാൾ ഇവിടെ കിടന്നു ഉറങ്ങിക്കോ... അങ്ങോട്ട്‌ വരണ്ട...

രാജീവ്‌ : ഓഹ് ഉത്തരവ് മാഡം...ഹഹഹ .. നീ ഒഴിക്കട

അജു ഒന്ന് കൂടി ഒഴിച്ചു. രാജീവ്‌ അതും ഒറ്റ വലിക്കു തീർത്തു.

അച്ചു : രാജീവേട്ടാ ഒരു സാധനം കൂടി ഉണ്ട്...

അവൻ ഒരു ചുരുട്ട് എടുത്തു കാണിച്ചു...

അഭി : ഒന്ന് പുകച്ചാലോ? ജിൽ ജിൽ ന്നു ഇരിക്കും.

രാജീവ്‌ : വായോ....ഇന്ന് തകർക്കും...

നീതു : നിങ്ങൾ എന്തെങ്കിലും ചെയ്യ്.... പറഞ്ഞാൽ മനസ്സിലാവില്ല.

💬 Comments

View all comments