Chapter Title : രാജേഷിന്റെ വാണ റാണി 10 [Saji] [Fan Edition]
ബെഞ്ചിൽ വേറെയും രണ്ട് സ്ത്രീകളുള്ളതുകൊണ്ട് അവൻമാരുടെ ശല്ല്യം പിന്നെ ഉണ്ടായില്ല.
കുറച്ചുനേരം ഞങ്ങളുടെ കൂടെ കളിച്ച് അച്ഛൻ അമ്മയുടെ അടുത്ത് പോയിരുന്നു. ഞാനും അനിയത്തിയും കുറെനേരംകൂടി തിരമാലകളിൽകളിച്ചു. സൂര്യാസ്തമയം വരെ ഞങ്ങളവിടെ സമയം ചിലവഴിച്ചു. ബീച്ചിൽ നിന്നും പോരുമ്പോഴേക്കും സമയം ഏഴുമണി കഴിഞ്ഞിരുന്നു. പോരുന്നവഴിക്ക് നല്ലൊരു ഹോട്ടലിൽ നിന്നും രാത്രിഭക്ഷണവുംകൂടി കഴിച്ചാണ് വീട്ടിലെത്തിയത്.
യാത്രാക്ഷീണം കാരണം എല്ലാവരും കുളിച്ച് ഫ്രഷായി നേരത്തെ ഉറങ്ങാൻ കിടന്നു. മുത്തശ്ശി ഇല്ലാത്തതുകൊണ്ട് അച്ഛനും അമ്മയും
ഗൗരിയും കൂടി താഴത്തെ റൂമിലാണ് കിടന്നത്. ഞാൻ എന്നത്തേയും പോലെ എൻ്റെ റൂമിലും.
രണ്ടുദിവസത്തെ അലച്ചിലുകാരണം പിറ്റേന്ന് എല്ലാവരും താമസിച്ചാണ് എണീറ്റത്. രാവിലത്തെ ചായകുടികഴിഞ്ഞ് അച്ഛൻ പത്രം വായിച്ചും ഞാൻ ടാബിൽ കളിച്ചും സിറ്റൗട്ടിലിരിക്കുമ്പോഴാണ്
രാജേഷ് അവൻ്റെ ബൈക്കിൽ വീട്ടിലേക്ക് വരുന്നത്. അമ്മയും ഗൗരിയും കിച്ചണിലാണ്. രാജേഷിനെ കണ്ട് അച്ഛൻ അവനെ കയറി ഇരിക്കാൻ ക്ഷണിച്ചു.
രാജേഷ്: ഇന്നലെ ഏപ്പോഴാ എത്തിയത് സനീഷേട്ടാ..."
അച്ഛൻ: ഞങ്ങള് രാത്രിയായി. കുട്ടികൾക്ക് ബീച്ചിൽ പോകണമെന്ന് പറഞ്ഞപ്പോൾ പിന്നെ അങ്ങോട്ട് വിട്ടു....നീ ഇരിക്ക്....ഐശ്വര്യേ ഒരു
ചായയെടുക്ക് രാജേഷ് വന്നിട്ടുണ്ട്"
അച്ഛൻ അമ്മയെ വിളിച്ച് രാജേഷിന് ചായ കൊണ്ടുവരാൻ പറഞ്ഞു.
രാജേഷ് ചായ വേണ്ടാന്നൊന്നും പറഞ്ഞില്ല...അവൻ അമ്മയെ കണ്ടിട്ടും രണ്ടുദിവസമായല്ലൊ, ആ ഒരു ആവേശം അവൻ്റെ മുഖത്തുണ്ട്.
രാജേഷ്: അതേതായാലും നന്നായി ചേട്ടൻ വരുമ്പോഴല്ലെ ഇവർക്ക്
പുറത്തെല്ലാം കറങ്ങാനൊക്കെ പറ്റൂ...അല്ലേടാ വൈശാഖെ. അല്ല നിൻ്റെ അച്ഛൻ വന്നപ്പോൾ നമ്മളെയൊന്നും വലിയ മൈൻ്റില്ലല്ലോ...ഏ"
രാജേഷ് എൻ്റെ പുറത്ത്തട്ടി ചോദിച്ചു.
ഞാൻ: ഏയ്..അതിന് ചേട്ടനെ കാണണ്ടെ എന്നാലല്ലെ മൈൻ്റ് ചെയ്യാൻ പറ്റൂ..."
രാജേഷ്: ആ...അല്ല
💬 Comments
View all comments