0%

Chapter Title : രാജി രാത്രികളുടെ രാജകുമാരി 3 [Smitha]

Author : സ്മിത Read All Parts 3.5K

വേഗം പോ." നീരജ് ഡ്രസ്സ് ചെയ്ത് പെട്ടെന്ന് പോയി. രാജി സംഭവിച്ചതൊക്കെ നേരാണോ എന്ന്‍ സ്വയം ചോദിച്ചു. എന്തായാലും കുഴപ്പമില്ല. ഇങ്ങനെ ഒരു അനുഭവം ആദ്യമായാണ്‌. ആരോ വന്നു എന്ന്‍ തോന്നുന്നു, അവള്‍ സ്വയം പറഞ്ഞു. പുതിയ ഒരാളുടെ സംസാരം കേള്‍ക്കുന്നു. ആരാണ്? അവള്‍ വരാന്തയിലെക്ക് പോയി. വാതില്‍ക്കല്‍ വരെയെത്തിയ അവള്‍ പെട്ടെന്ന്‍ നിന്നു. മുറ്റത്തിന് വെളിയില്‍ ഒരാള്‍ ബൈക്കിന്‍റെമേല്‍ ഇരിക്കുന്നു. "മഹേഷ്‌!" അവളില്‍ നിന്ന്‍ വിറയാര്‍ന്ന ശബ്ദം പുറത്തു വന്നു. "പഠിപ്പ് കഴിഞ്ഞേ വാ. നിന്നെ അച്ചന്‍ അന്വേഷിക്കുന്നു," മഹേഷ്‌ നീരജിനോട് പറഞ്ഞു. നീരജ് പുസ്തകങ്ങളുമെടുത്ത് മുറ്റത്തേക്ക് ഇറങ്ങി. "ആരാ ഗിരീഷേ അത്?" രാജി ഗിരീഷിനോട് ചോദിച്ചു. "മഹേഷ്‌ ചേട്ടന്‍. നീരജിന്‍റെ  ചേട്ടന്‍," ഗിരീഷ്‌ പറഞ്ഞു.

💬 Comments

View all comments