Chapter Title : രാജി രാത്രികളുടെ രാജകുമാരി 8 [Smitha]
പദ്മിനിയോട് അവള്‍ കളവ് പറഞ്ഞു.
“എന്നാടി കൊച്ചെ നിന്‍റെ വയറ് നിറയാത്തെ?”
മകളെ തനിച്ചു കിട്ടിയപ്പോള്‍ കല്യാണിയമ്മ രാജിയോടു ചോദിച്ചു.
“എന്‍റെ അമ്മെ അതിന് ഞാന്‍ മാത്രം വിചാരിച്ചാ മതിയോ?”
അവള്‍ അല്‍പ്പം ദേഷ്യം കലര്‍ത്തി ചോദിച്ചു.
“എന്നുവെച്ചാ?”
കല്യാണിയമ്മയും അല്‍പ്പം ദേഷ്യം കലര്‍ത്തി ചോദിച്ചു.
“അമ്മ ചുമ്മാ പൊട്ടു കളിക്കല്ലേ?അമ്മയ്ക്കെന്നാ മനസ്സിലായില്ലേ?”
“മനസ്സിലായില്ല!”
സ്വരം കടുപ്പമാക്കി കല്യാണിയമ്മ പറഞ്ഞു.
“അതല്ലേ ഈ കൂടെക്കൂടെ ചോദിക്കുന്നെ?”
“ഈ അമ്മ!”
അവള്‍ ചിരിച്ചു.
“എന്‍റെ അമ്മെ ബാബുവേട്ടന് ഉറക്കം മാത്രമാ പണി രാത്രീല്‍. പണിയാന്‍ സമയമില്ല!”
“ഛീ!”
ചുറ്റും ഒന്ന് നോക്കി ചിരിച്ചുകൊണ്ട് കല്യാണിയമ്മ കൈയ്യുയര്‍ത്തി.
“എന്ത് വര്‍ത്തമാനവാ നീയീപ്പറയുന്നെ മോളെ?”
“ഒള്ളതാ അമ്മെ!”
പുഞ്ചിരിച്ചുകൊണ്ട് അവള്‍ തുടര്‍ന്നു.
“എന്നും വരുന്നേ ലോകത്തെ മൊത്തം ക്ഷീണവും പിടിപ്പിച്ചോണ്ടാ! വന്നാ കുളിക്കും, ഉണ്ണും. ഊണ് കഴിഞ്ഞാ ഒറങ്ങും! പിന്നെ എങ്ങനെ കൊച്ചുണ്ടാകാനാ?”
കല്യാണിയമ്മ മൂക്കത്ത് വിരല്‍ വെച്ചു.
“നെനക്ക് ..നെനക്കപ്പം വെഷമം ഒന്നും ഇല്ലേ?”
അവര്‍ തിരക്കി.
“വെഷമം ഒണ്ടെന്നും വെച്ച് ഇപ്പം എന്നാ ചെയ്യാനാ?”
രാജി വീണ്ടും ചിരിച്ചു.
കല്യാണിയമ്മ ചിന്തയിലാണ്ടു.
“ഞാനൊന്നു ബാബുവിനെ കാണട്ടെ!”
അവര്‍ പറഞ്ഞു.
“അയ്യോ!”
രാജി പെട്ടെന്ന് പറഞ്ഞു.
“കണ്ടിട്ട് എന്നെത്തിനാ? പെട്ടെന്ന് കൊച്ച് ഒണ്ടാക്കാനുള്ള പണി നോക്കാന്‍ പറയാന്‍ ആണോ?”
അവള്‍ പിന്നെയും ചിരിച്ചു.
“നീയൊന്നു പോടീ!”
പാതി ദേഷ്യത്തിലും പാതി കളിയായും കല്യാണിയമ്മ പറഞ്ഞു.
“അതൊക്കെ എനിക്കറിയാം എന്നതാ പറയേണ്ടേന്ന്!”
അത് പറഞ്ഞ് കല്യാണിയമ്മ മുറിയ്ക്ക് പുറത്ത് കിടന്നു.
അകത്തേക്ക് പോകുന്നതിനിടയില്‍ അവര്‍ എതിരെ വന്ന പദ്മനാഭന്‍റെ ദേഹത്ത് അറിയാതെ
💬 Comments
View all comments