0%

Chapter Title : രാജിയും ഞാനും 4 [ലോഹിതൻ]

Author : Lohithan Read All Parts 1.8K

ഏത് കാറ്റഗറിയിലുള്ള പരിപാടികളാണ് അതിൽ കൂടി അവതരിപ്പി ക്കാൻ ഉദ്ദേശിക്കുന്നത്...

സാർ... ഇതിന്റെ സാങ്കേതിക വശങ്ങളിൽ ഞാൻ എക്സ്പെർട്ടാണ് ഉള്ളടക്കത്തെ പറ്റി ഇതുവരെ കാര്യമായി ചിന്തിച്ചിട്ടില്ല.. കൂടുതൽ കാഴ്ചക്കാരും സബ്സ്ക്രൈബെഴ്‌സും ഉണ്ടായാലേ സംഭവം വിജയിക്കൂ..

അപ്പോൾ നന്ദൻ പാറഞ്ഞു..

വരുൺ യു ടൂബ് ചാനലുകൾ പതിനാ യിരക്കണക്കിനുണ്ട്.. അതിനിടയിൽ പോയി വിജയിക്കണമെങ്കിൽ അത്രയ്ക്ക് ജനത്തെ ആകർഷിക്കു ന്ന പരിപാടികൾ വേണം..

സാറിന്റെ അഭിപ്രായം എന്താണ്‌..?

ഒരു ഓൺലൈൻ വർത്താ ചാനൽ..!

തുടക്കം തന്നെ ശ്രദ്ധിക്കപ്പെടുന്ന മാറ്റാർക്കും കിട്ടാത്ത ഒരു വർത്തയും കൊണ്ടായിരിക്കണം...

മറ്റു മാധ്യമങ്ങളിൽ കിട്ടാത്ത.. അവർക്കാർക്കും കിട്ടാത്ത വർത്തകൾ ആയിരിക്കണം വരണ്ടത്..

അതിനു പറ്റിയ കുറച്ച് ആൾക്കാരെ കൂടെ കൂട്ടണം... സഹായത്തിന് ഞാൻ പുറകിൽ ഉണ്ടാകും...

സാറിന് എന്താണ് ഇതിൽ ഇത്ര ഇന്ററസ്റ്റ്..?

അത്...ഉണ്ട്... ഇന്ററസ്റ്റ് ഉണ്ട്... കുറച്ചു പെഴ്സണലായ കാര്യമാണ്..

സാർ ഓൺലൈൻ ന്യൂസ്‌ ചാനൽ എന്നൊക്കെ പറഞ്ഞാൽ അൽപ്പം മുടക്ക് മുതൽ വേണ്ടിവരും... ഒരു അവറേജ് ക്യാമറക്കുപോലും ലക്ഷങ്ങൾ ആണ് വില...

വരുൺ അതോർത്ത് ടെൻഷൻ ആകേണ്ട... ഞാൻ നോക്കിക്കൊള്ളാം

അത് കേട്ടതോടെ വരുണിന്റെ മുഖം തെളിഞ്ഞു...

അതുകണ്ട് നന്ദൻ പാറഞ്ഞു..

ഇതൊക്കെ നടക്കണമെങ്കിൽ ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്യണം..

അത് എന്താസാർ...

ഞാൻ ഒരാളെ കാണിച്ചു തരും... അയാളെ പിന്തുടരണം.. രഹസ്യമായി..!

അയാൾ ഒരു എസ് ഐ ആണ്.. അയാൾ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടങ്കിൽ ആ വിവരം നമ്മൾ ശേഖരിക്കണം..

വിത്ത് എവിഡൻസ്..

എല്ലാ ത്തിനും തെളിവ് വേണം.. ഓഡിയോ ആയിട്ടോ വിഡിയോ ആയിട്ടോ ഒക്കെയാകാം.. കാരണം അയാൾ പോലീസ്

💬 Comments

View all comments