Chapter Title : രാക്കിളികൾ [Beena]
കളിച്ചു കൊണ്ട് കിടക്കുകയാണ്. എന്തെ മോൾക്ക് ഉറങ്ങണ്ടേ? അമ്മ വന്നാലേ ഞാൻ ഉറങ്ങു.എന്താ മേമ ഉറക്കിയാൽ മോൾ ഉറങ്ങില്ലേ? അവൾ മേമ എന്നാണ് എന്നെ വിളിക്കുന്നത്. ഞാൻ കട്ടിലിൽ കയറി സൈഡിൽ കിടന്നു. അവളെ മാറോടു ചേർത്ത് പിടിച്ചു. മേമേ?? എന്താ മോളൂ. മേമയുടെ അമ്മിഞ്ഞയിൽ പാലുണ്ടോ? അവളുടെ ചോദ്യം ആദ്യം എനിക്കൊരു ഷോക്ക് ആയാണ് തോന്നിയത്. പിന്നെ അത് ചിരിയിലാണ് എത്തി ചേർന്നത്. എന്തിനാ മേമ ചിരിക്കൂന്നേ??ഒന്നൂല്ലടി മണ്ടൂസേ.പറ മേമേ അവൾ വിടാനുള്ള ഉദ്ദേശം ഇല്ല. ദൈവമേ കുടിങ്ങിയോ. എന്ത് മറുപടി പറയും അവളോട്. ഭാഗ്യം പെട്ടെന്ന് സൂസി ചേച്ചി റൂമിലേക്ക് വന്നു. അവൾ ചേച്ചിയെ കണ്ടതും എന്നെ വിട്ടുമാറി അവളുടെ കുഞ്ഞി കൈകൾ രണ്ടും പൊക്കികൊണ്ട് മേമയെ നോക്കി ചിണുങ്ങി. അമ്മ ദേ വരുന്നടാ മോളൂ. അമ്മ ഒന്ന് ദേഹം തുടച്ചിട്ടു വരാടാ മോളൂട്ടി അപ്പടി വിയർപ്പാ അമ്മയെ. അവൾ എവിടെ കേൾക്കാൻ അവൾ കൈ പൊക്കി ചിണുങ്ങൽ തുടർന്നു. പിന്നെ ഗത്യന്തരം ഇല്ലാതെ ചേച്ചി വന്നു അവളുടെ അടുത്ത് വന്നു കിടന്നു അവളെ മാറോടു ചേർത്ത് പിടിച്ചു. എനിക്കെന്തോ ഒരു അസൂയ തോന്നി മാളുവിനോട്. ഒരു അമ്മയുടെ സ്നേഹം ഞാൻ അറിഞ്ഞിട്ടില്ലഇതുവരെ. ഞാൻ കുറെ നേരംഅസൂയയോടെ അത് നോക്കി കിടന്നു. അവൾ അവളുടെ അമ്മയോട് കിടന്നു കൊഞ്ചുവാണ്. ചേച്ചിയും അതിനു അനുസരിച്ചു അവളെ കൊഞ്ചിക്കുന്നുണ്ട്.ബീന മോളേ ദേ ഇവളെ ഉറക്കിയിട്ട് ഞാൻ ലൈറ്റ് കെടുത്തിയേക്കാം. സാരം ഇല്ല ചേച്ചി അവൾ ഉറങ്ങിയിട്ടു ലൈറ്റ് കെടുത്തിയാൽ മതി. പിന്നെ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു
💬 Comments
View all comments