0%

Chapter Title : രാക്കിളികൾ [Beena]

Author : Kambikathakal Read All Parts 1.1K

അനാഥ ആയ എനിക്കെന്തിനാണ് വീട്. ഞാൻ ജനിച്ചതെ അനാഥ ആയിട്ടായിരുന്നു. ഒരു കോൺവെന്റിൽ നിന്നാണ് ഞാൻ പഠിച്ചതും വളർന്നതും എല്ലാം. എന്റെ കുട്ടിക്കാലം മുതൽ ഡിഗ്രി കോഴ്സ് വരെ ഞാൻ അവിടെ ആയിരുന്നു.ബെഡ് കോഴ്സ് ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. എനിക്കാണെങ്കിൽ ആകെ കുറച്ചു ബന്ധം ഉള്ളത് അവിടെ ഉള്ളവരുമായിട്ടാണ്. ഇപ്പൊ അതും ഇല്ല. കാരണം എന്നെ വളർത്തി വലുതാക്കിയ കോൺവെന്റിലെ വികാരി ജോൺ അച്ഛൻ മരിച്ചതോടു കൂടി അവിടെയുള്ള ബന്ധങ്ങളും പതിയെ പതിയെ നിന്നു. പിന്നെ ഇപ്പോൾ എനിക്ക് ആരെങ്കിലുംഒക്കെ ഉണ്ട് എന്ന് പറയാൻ ആകെ ഉള്ളത് സൂസി ചേച്ചിയും രാജൻ ചേട്ടനും അവരുടെ മകൾ സോഫിയും(മാളു ) ആണ്.ജോൺ അച്ഛൻ വഴിയാണ് സൂസിച്ചേച്ചിയെയും രാജൻ ചേട്ടനെയും പരിചയപ്പെടുന്നത്. രാജൻ ചേട്ടൻ ഒരു ചെറിയ ബിസിനെസ് നടത്തുന്നു.ഫർണീച്ചർ ബിസിനെസ്സ് ആണ് ചേട്ടന്.പള്ളിയിൽ വച്ചു രണ്ടു പേരെയും കണ്ടിട്ട്ഒക്കെ ഉണ്ടെങ്കിലും അത്രക്കൊന്നും അടുപ്പം ഉണ്ടായിരുന്നില്ല. അച്ഛന് വയ്യാതായപ്പോൾ ഞാൻ ഇനി പഠിക്കുന്നില്ല എന്ന് പറഞ്ഞു അച്ഛനെപരിചരിക്കാൻ വേണ്ടി മാത്രം ഒതുങ്ങിക്കൂടി. അച്ഛൻ ഒരു പാട് എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.മോളെ നീ പഠിച്ചു ഒരു ജോലി വേടിക്കണം. എന്റെ കാലം കഴിഞ്ഞാലും നിനക്ക് ജീവിക്കണ്ടേ? എവിടെ ഞാൻ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. പിന്നെ ഒരിക്കൽ അച്ഛന് രോഗം മൂർച്ഛിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയ സമയത്തു എന്നെ കാണണം എന്ന് പറഞ്ഞു അച്ഛൻ എന്നെ വിളിപ്പിച്ചു. ഞാൻ ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവിടെ സൂസി ചേച്ചിയും രാജൻ ചേട്ടനും ഒക്കെ ഉണ്ടായിരുന്നു. അന്ന് അച്ഛൻ എന്റെ കൈ പിടിച്ചു സൂസി ചേച്ചിയുടെ

💬 Comments

View all comments