Chapter Title : രാക്കിളികൾ [Beena]
ആയിരുന്നു എന്നൊക്കെ പിന്നീട് ചേച്ചി തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ചേച്ചിയും അങ്ങിനെ തന്നെ എന്നെ ഒരു അനിയത്തി ആയോ മോൾ ആയോ ഒക്കെ കണ്ടു. സത്യം പറഞ്ഞാൽ ആ വീട്ടിൽ ചെന്ന് കയറുന്നതു വരെ എന്റെ മനസ്സിൽ വേറൊരു രൂപം ആയിരുന്നു മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച്. പക്ഷെ അനുഭവം മറിച്ചായിരുന്നു. ചേച്ചി എന്നെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല. ഞാൻ വല്ലതും വീട്ടു ജോലികൾ ചെയ്യുന്നത് കണ്ടാൽ പിന്നെ ചേച്ചിക്കായിരിക്കും ചേട്ടന്റെ വായിൽ നിന്നും കേൾക്കുക. മാളുവിന് ആണെങ്കിൽ എന്തിനും ഏതിനും ഞാൻ മതി എന്നുള്ള അവസ്ഥ ആയി. താമസിയാതെ അച്ഛൻ ഇഹലോക വാസം വെടിഞ്ഞു. കുറെ കരഞ്ഞു ഞാൻ. ചേച്ചിയും ചേട്ടനും എന്നെ ആശ്വസിപ്പിക്കാൻ നന്നേ പാട് പെട്ടു. കുറെ നാൾ കഴിഞ്ഞപ്പോൾ ഞാൻ ആ വീട്ടിലെ ആരൊക്കയോ ആയി തീർന്നു. രണ്ടും ഇപ്പോളും ഭയങ്കര റൊമാന്റിക് ആണ്. ചിലപ്പോളൊക്കെ ഞാൻ കണ്ടിട്ടും ഉണ്ട് അവരുടെ റൊമാൻസ്.എന്നെ കാണുമ്പോൾ ഉള്ള ചേട്ടന്റെ പരുങ്ങൽ എനിക്ക് ചിരിപൊട്ടും.ചേച്ചി ഒരു ചെറിയ വായാടി ആണ്. എല്ലാം അങ്ങ് വീട്ടിത്തുറന്നു അങ്ങ് സംസാരിക്കും. ഒന്നിനും ഒരു ബെല്ലും ബ്രേക്കും ഇല്ല. എന്നെ ചേച്ചി ഇനി ഇല്ലാതെ ആണ് കൊണ്ട് നടക്കുന്നത്.അത്രയ്ക്ക് സ്നേഹം ആണ് എന്നോട്. അതിനും കാരണം ഉണ്ട് രാജൻ ചേട്ടനും ആയുള്ള കല്യാണത്തോടെ ചേച്ചിയെവീട്ടുകാർ പടിഅടച്ചു പിണ്ഡം വച്ചു. ഇതുവരെയും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ഒരു കുട്ടി ഉണ്ടായിട്ടു കൂടി.ചേച്ചിക്ക് അതിലൊന്നും ഒരു പരിഭവവും ഇല്ല. ചേട്ടൻ ആണ് എല്ലാം ചേച്ചിക്ക്. അവരുടേതായ ഒരു ചെറിയ ലോകം.ഇപ്പൊ ഞാനും. ചേട്ടൻ
💬 Comments
View all comments