Chapter Title : രാക്കിളികൾ [Beena]
ഉൾക്കൊണ്ടു. അതെ ഞാൻ കണ്ടു കേട്ടോ?? എന്ത് കണ്ട്? നിങ്ങളുടെ റൊമാൻസ്. ചേച്ചിയുടെ മുഖം നാണം കൊണ്ട് ചുവന്നു.എല്ലാം കണ്ടോടി പെണ്ണെ?? ദേ ഇത് കണ്ടു.. എന്ത്? ചേച്ചിയുടെ തുറന്നു കിടക്കുന്ന നയിറ്റി സിബ് ചൂണ്ടി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു. അയ്യേ ചേച്ചി മുഖം ചുളിച്ചു. കതക് അടച്ചിട്ടു റൊമാൻസ് ചെയ്തുകൂടെ സൂസി കൊച്ചേ?? ഞാൻ ചേച്ചിയെ കളിയാക്കി.ചേച്ചിക്ക് ഈ സൂസി കൊച്ചേ വിളി വലിയ ഇഷ്ടം ആണ്. അത് വിളിക്കാൻ എനിക്കും ചേട്ടനും മാത്രമേ അവകാശം ഉള്ളൂ. ചേച്ചി എനിക്ക് അനുവദിച്ചു തന്നിട്ടുള്ള സ്വാതത്ര്യം ആണ് അത്.ഓഹ് നീയും കല്യാണം കഴിച്ചു നോക്ക് അപ്പൊ അറിയാം ഇതിന്റെയൊരു ത്രില്ല്. ഓഹ് എനിക്കിപ്പോൾ ആ ത്രില്ലൊന്നും വേണ്ട. എനിക്ക് ഇങ്ങനെയൊക്കെ അങ്ങ് പോയാൽ മതി. അപ്പോഴേക്കും ചേട്ടൻ അകത്തേക്ക് വന്നു. ഞങ്ങളുടെ സംസാരം അവിടെ മുറിഞ്ഞു.മോൾക്ക് പൈസവല്ലതും വേണോ ചേട്ടൻ ചോദിച്ചു. ഹേയ് വേണ്ട ചേട്ടാ. അവൾക്ക് പൈസ വേണമെങ്കിൽ ഞാൻ കൊടുത്തോളാം ഇച്ചായാ. ഇച്ചായൻ പോകാൻ നോക്ക് ട്രെയിൻ മിസ്സ് ആക്കണ്ട. ചേട്ടൻ ചേച്ചിയെ നോക്കി കണ്ണ് ഇറുക്കി കാണിക്കുന്നത് കണ്ടു.ചേച്ചിക്ക് ആ സിഗ്നൽ മനസ്സിലായി. അതെ ബീനമോളെ ഞാൻ ഇപ്പൊ വരാം കേട്ടോ. ചേച്ചി നൈസ് ആയി ചേട്ടന്റെ പിറകെ റൂമിലേക്ക് പോയി.ഞാൻ പാത്രത്തിൽ ചേട്ടന് കൊണ്ട് പോകാൻ ഉള്ള ഭക്ഷണം എല്ലാം എടുത്തു വച്ചു മാളൂട്ടിക്കു ആഹാരം കൊടുക്കാൻ ആയി പോയി മുൻവശത്തു കസേരയിൽ ഇരുന്നു അവളെ എടുത്തു മടിയിൽ ഇരുത്തി. അവൾക്ക് എട്ടു വയസ്സ് ഉണ്ടെങ്കിലും ഒരു ചെറിയ കുട്ടിയുടെ
💬 Comments
View all comments