രാക്ഷസൻ [Indrajith]

📝 Ongoing

👁 114K views ❤ 132 likes 💬 9 comments

രാക്ഷസൻ
Rakshasan | Author : Indrajith

ഠോ!! ജീപ്പു പെട്ടെന്ന് ഗതി മാറി വെട്ടിത്തിരിഞ്ഞു റോഡിന്റെ നേരെതിർവശത്തുള്ള ഒരു പൊന്തക്കാട്ടിൽ ചെന്നു കയറി എന്തിലോ ഉടക്കി നിന്നു...ജീപ്പിലെ യാത്രികർ - ഡ്രൈവ് ചെയ്തിരുന്ന ഭർത്താവ് ഏതോ ഭാഗ്യം കൊണ്ടു പുറത്തേക്കു തെറിച്ചു വീണില്ല, അയാളുടെ കൈ എവിടേയോ ചെന്നിടിചു അയാൾക്ക്‌ നൊന്തു എന്നതൊഴിച്ചാൽ വേറെ കുഴപ്പമൊന്നുമുണ്ടായില്ല, അയാളുടെ അപ്പുറത്തിരുന്നിരുന്ന ഭാര്യയുടെ തല ജീപ്പിന്റെ സൈഡിൽ കൊണ്ടു ചെറുതായി ഒന്ന് മുറിഞ്ഞു, ആ സമയത്തെ ടെൻഷനിൽ അവർ അതു അറിയുക പോലും ചെയ്തില്ല എന്നതാണ് വാസ്തവം...പിന്നിലെ ബെഞ്ചിൽ ഇരുന്നിരുന്ന പെൺകുട്ടി പിന്നോട്ടാഞ്ഞു പിന്നെ മുന്നിലേക്ക്‌ മറിഞ്ഞു വീണു.

ആാാ!! നിലത്തിറങ്ങി വെട്ടിയ ഇടിമിന്നൽ കണ്ടു അവൾ നിലവിളിച്ചു..

അവർ പെട്ടെന്നുണ്ടായ ആഘാതത്തിൽ നിന്നു വിമുക്തരാവാൻ കുറച്ചു സമയമെടുത്തു. സ്വല്പം വണ്ണം കൂടിയ ഡ്രൈവർ അസ്വസ്ഥനായി.. അയാൾ വണ്ടി റിവേഴ്‌സ് ഗിയറിൽ ഇട്ട്, ബാക്കിലോട്ടെടുക്കാൻ പരിശ്രമിച്ചു പരാജയപ്പെട്ടു, മുന്നിലെ വീൽ എന്തിലോ കുടുങ്ങിയിരിക്കയാണ്. അയാൾ ആ 4x4 വാഹനം ലോറേഞ്ചിൽ ഇട്ട് ഒന്നൂടെ ശ്രമിച്ചു ... ജീപ് ചെറുതായി പിൻവലിഞ്ഞു...അയാൾ ഒന്നൂടി ശ്രമിച്ചു, പിന്നെ നിറുത്തി...ഈ ഇരുട്ടത്ത് തനിക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ പരിധിയുണ്ട്, ഒരു ടയർ പോയികിട്ടി, വേറെന്തെലും പ്രോബ്ലം വാഹനത്തിനു ഉണ്ടായിട്ടുണ്ടോ എന്ന് അറിയാനും വഴിയില്ല....

📚 Chapters

1 published

Related Stories

💬 Comments

View all comments