Chapter Title : റാണിപത്മിനി [അപ്പന്‍ മേനോന്‍]
കാലത്ത് പറ്റിയ ഒരബന്ധം. അതുകൊണ്ട് രണ്ടാമത്തെ കുട്ടിയും മൂന്നാമത്തെ കുട്ടിയും തമ്മില്‍ പന്ത്രണ്ട് വയസ്സ് വിത്യാസം. ഞാന്‍ വിവേക്. വിവ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്നു. അഞ്ച് വര്‍ഷത്തെ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് തിരിച്ച് വന്ന് കൈയ്യിലുണ്ടായിരുന്ന കാശുകൊണ്ട് കൂടെ പഠിച്ച നാലഞ്ച് ഫ്രണ്ട്‌സുമായി നാട്ടില്‍ എറണാകുളത്ത് ഒരു ബാര്‍ ഹോട്ടല്‍ ലീസിനെടുത്ത് നടത്തുന്നു. വിവാഹം കഴിഞ്ഞ് രണ്ടുമൂന്ന് വര്‍ഷം കഴിഞ്ഞ് മതി കുട്ടികള്‍ എന്നൊരു ധാരണ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും ഒരു വര്‍ഷവും ചില മാസങ്ങളും കഴിഞ്ഞപ്പോള്‍ എവിടെയോ പിഴച്ചു. അങ്ങിനെ രശ്മി ഗര്‍ഭിണിയായി. അങ്ങിനെ രശ്മിയെ ഏഴാം മാസം (2018-ലെ കേരളത്തെ ഞെട്ടിച്ച പ്രളത്തിനും കുറച്ച് ദിവസം മുന്‍പ്) നല്ലൊരു മൂഹൂര്‍ത്തം നോക്കി അവളെ അവളുടെ വീട്ടില്‍ കൊണ്ടാക്കി. അതിനുശേഷമുള്ള മിക്ക ശനിയാഴ്ചയും ഞാന്‍ ഭാര്യ വീട്ടില്‍ പോകും. പോകുമ്പോള്‍ ഒരു കുപ്പി മദ്യം കൊണ്ടുപോകുമായിരുന്നു. ഞാനും രവിയേട്ടനും മിതമായി മദ്യപിക്കുന്ന കൂട്ടത്തിലാണെങ്കില്‍ ഹരിയേട്ടന്‍ ഫുള്‍ ടാങ്ക് ആയിരുന്നു. അങ്ങിനെ ഹരിയേട്ടന്‍ ഉണ്ടാവുന്ന മിക്കവാറും ദിവസങ്ങളില്‍ ഹരിയേട്ടന്‍ വാളുവെക്കുകയും ചെയ്യും. മാക്‌സിമം മൂന്ന് ലാര്‍ജ് അതാ എന്റെ ക്വോട്ടാ. പ്രളയത്തില്‍ ചിറ്റൂരിലെ എല്ലാ കര്‍ഷകരുടെയും നെല്ല് വെള്ളം കയറി നശിച്ച കൂട്ടത്തില്‍ അളിയന്‍ രവിയേട്ടന്റെ 10 പറ കണ്ടത്തിലെ നെല്ലും ഓണം പ്രമാണിച്ച് കുറേയേറെ പലചരക്ക് സാധനങ്ങള്‍ അളിയന്‍ ക്രെഡിറ്റില്‍ വാങ്ങിച്ചിരുന്നു. അതെല്ലാം വെള്ളം കയറി നശിച്ചു. നശിക്കാതെ കിടന്ന മറ്റു ചില സാധങ്ങള്‍ ചില സാമൂഹ്യ വിരുദ്ധര്‍ മോഷ്ടിച്ചും കൊണ്ടുപോയി. ഇതില്‍ അളിയനു അഞ്ചാറു ലക്ഷം രുപാ പോയി കിട്ടി. കടം കൊടുത്ത കച്ചവടക്കാര്‍
💬 Comments
View all comments