Chapter Title : രാത്രി മഴ [മീര]
ഒന്ന് ഉരസി. മഴയിൽ രണ്ടാളും നന്നായി നനഞ്ഞിരുന്നു. വിനു വണ്ടി സ്റ്റാർട്ട് ആക്കി.
ഒരു ഓടിട്ട പഴക്കം ചെന്ന വീടിനു മുന്നിൽ വണ്ടി നിർത്തി. " എന്റെ വീടാ, താൻ ഇറങ്ങു, പേടിക്കണ്ട അകത്തു അമ്മ ഉണ്ട്, അല്ല ഇനി എന്നെ പേടിച് അകത്തേക്ക് വരാതെ ഇരിക്കേണ്ട "
വിനു വാതിൽ തുറന്നു അകത്തു കയറി, പിന്നാലെ വീണയും.
"എടൊ താൻ നന്നായി നനഞ്ഞിട്ടുണ്ടല്ലോ തണുത്തു വിറച്ചു നില്കാതെ ഈ ഡ്രെസ് ഒക്കെ ഒന്ന് മാറ്റു" ഇത്രയും പറഞ്ഞു വിനു വീണയെ ഒരു റൂം ചൂണ്ടി കാണിച്ചു
അപ്പോളും വീണയുടെ കണ്ണുകൾ തിരയുന്നത് വിനു സർ ന്റെ അമ്മയെ ആയിരുന്നു. "ഈശ്വരാ പെട്ടെന്ന് ചാടി കേറി വന്നു, അമ്മ ഉണ്ടെന്ന് പറഞ്ഞിട്ട് കാണുന്നും ഇല്ലല്ലോ, ഈ മനുഷ്യൻ എന്നെ മനഃപൂർവം കൊണ്ട് വന്നത് ആണോ എന്തോ " വീണയുടെ മനസ്സിൽ ഒരു ഭയം കേറി കൂടി. അവളുടെ നെഞ്ചിടിപ് കൂടി. ഭയന്ന് വിറച്ചു നിൽക്കുന്ന വീണയെ കണ്ടപ്പോൾ തന്നെ അവളുടെ മനസ്സിൽ ഓടുന്ന ചിന്തകൾ വിനു ന് മനസിലായി.
അവൻ പറഞ്ഞു " താൻ എന്താ ആലോചിക്കുന്നേ എന്ന് എനിക്ക് മനസിലായി, ഞാൻ തന്നെ ട്രാപ്പിൽ ആക്കി കൊണ്ട് വന്നത് അല്ല, ഒരു ഉപകാരം ചെയ്തു എന്നെ ഉള്ളു, അമ്മ ആ മുറിയിൽ ഉണ്ട്. 2 വർഷം ആയി കിടപ്പാ. ഈ മുറി ഞാൻ കിടക്കുന്നതാ. ഇന്ന് ഒരു ഡേ താൻ എടുത്തോ. ഞാൻ ഹാളിൽ കിടന്നോളാം. പിന്നെ,ആവിശ്യം ഇല്ലാത്ത ഭയം വേണ്ട. ഡ്രസ്സ് മാറി വന്നിട്ട്
💬 Comments
View all comments