Chapter Title : രാത്രി സംഗീതം 2 [സ്മിത]
സൂപ്പറായി ഒഴിവാക്കി! ഭയങ്കരാ! ബുദ്ധിമാനെ! നേര് പറയെടാ! ആരെ കാണാനാടാ ഇപ്പം നമ്മള് മാനാഞ്ചിറേല്‍ പോകുന്നെ?”
“മമ്മിയ്ക്ക് രണ്ട് ബോയ്‌ഫ്രണ്ട്സിനെ കാണിക്കാന്‍!”
അവന്‍ വീണ്ടും ചിരിച്ചു.
“ജെയിംസേ! നീ താമാശ നിര്‍ത്ത്! രണ്ട് ബോയ് ഫ്രണ്ട്സ്! അതിന് ഞാനെന്നാ പാഞ്ചാലിയാണോ?”
“പാഞ്ചാലിയല്ല!”
ചിരി നിര്‍ത്താതെ അവന്‍ പറഞ്ഞു.
“പാഞ്ചാലിയെപ്പോലെ ആവുക എന്നത് അതിമോഹമാണ് സുന്ദരി! പാഞ്ചാലിയ്ക്ക് ബോയ് ഫ്രണ്ട്സ് അഞ്ചാരുന്നു! അഞ്ച്! എനിക്ക് അത്രേം ബോയ് ഫ്രണ്ട്സിനെ സംഘടിപ്പിക്കാന്‍ ഉള്ള ശേഷി ഒന്നുമില്ല! ഹഹഹ!”
ലിസ്സി തലയില്‍ കൈ വെച്ചു.
“നിന്നോട് വര്‍ത്താനം പറയുന്ന എന്നെ പറഞ്ഞാ മതിയല്ലോ!”
അവര്‍ അസന്തുഷ്ട്ടിയോടെ മുഖം കോട്ടി.
“പിണങ്ങല്ലേ മമ്മിപ്പെണ്ണേ!”
അവന്‍റെ വാത്സല്യത്തോടെയുള്ള വിളിയില്‍ അവരുടെ അസന്തുഷ്ടിയും പരിഭവവുമെല്ലാം അലിഞ്ഞുപോയി. അല്‍പ്പം ലജ്ജയോടെ, വിടര്‍ന്ന പുഞ്ചിരിയോടെ അവര്‍ മകനെ നോക്കി.
“ചെലപ്പം അവിടെ പോലീസ്കാരൊക്കെ കാണും കേട്ടോ മമ്മി...”
അല്‍പ്പം കഴിഞ്ഞ് ജെയിംസ് പറഞ്ഞു.
“പോലീസുകാരോ?”
ലിസ്സി ചോദിച്ചു.
“അത് ഇന്നലെ രാത്രി അവിടുന്ന്‍ ഒരു കൊച്ചിന്റെ ബോഡി കിട്ടി. കൊച്ചെന്നു പറഞ്ഞാ ഒരു പത്ത് വയസ്സിനടുത്ത് ഏജ് ഉണ്ട്!”
“ഈശോയെ!”
ലിസ്സി മന്ത്രിച്ചു.
“എന്നതൊക്കെയാ ഈ കേക്കുന്നെ ജെയിംസേ?”
“ഇതൊക്കെ ഇപ്പം വല്ല്യ ന്യൂസാണോ മമ്മി?”
നിസ്സഹായതയോടെ അവന്‍ പറഞ്ഞു.
“അതുകൊണ്ട് ചെലപ്പം ആ സ്പ്പോട്ടില്‍ പത്രക്കാരോ പോലീസോ ഒക്കെ ഉണ്ടാകും...” നാലഞ്ചു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ കാര്‍ മാനാഞ്ചിറ സ്ക്വയറിന്‍ന്‍റെ മുമ്പില്‍ കാര്‍ എത്തി. ഗേറ്റിനു വെളിയില്‍, പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിര്‍ത്തി അവര്‍ ഇരുവരും പുറത്ത് കടന്നു. ജെയിംസ് അങ്ങനെ പറഞ്ഞെങ്കിലും വിശാലമായ മാനാഞ്ചിറ പാര്‍ക്കില്‍ പോലീസുകാരോന്നും
💬 Comments
View all comments