Chapter Title : രാത്രി [വേടൻ]
ഞാൻ ചെയ്യുന്നതാണ് ഇഷ്ടവും. കണ്ണുകൾ കോണ്ട് യാത്ര ചോദിച്ച് അവനോടൊപ്പം മുറി വിട്ട് ഇറങ്ങുമ്പോൾ വല്ലാത്ത സന്തോഷം ന്നേ വന്നു മൂടുന്നതായി തോന്നി.
"" നാളെ വീട്ടിലെക്ക് പോകാന്നാ ഡോക്ടർ പറഞ്ഞെ.. ""
"" മ്മ്.. അവരറിഞ്ഞോ... ""
"" എയ്യ്... എവിടെ മകള് എന്റെ ഒപ്പം ഇറങ്ങി വന്നതിലുള്ള വാശിയിലാ അവര് ഇപ്പോളും.. അമ്മേ വിളിച്ചു ഞാൻ പറഞ്ഞായിരുന്നു.. നാളെ എങ്ങനേലും വരാമെന്നും പറഞ്ഞ്.. പാവം അതെന്ത് ചെയ്യാനാ.""
ആശുപത്രി വരാന്തയിലൂടെ അവനോടൊപ്പം നടന്നു നീങ്ങുമ്പോൾ നാളത്തെ കാര്യത്തെ ഓർത്തായിരുന്നു ഞാൻ, അന്നാ മഴയുള്ള രാത്രിയിൽ എന്റെ ഒപ്പം എല്ലാരും കൺകെ ഇറങ്ങിവന്ന് ന്റെ കൈ പിടിച്ചവൾ, സ്നേഹിക്കുന്ന സമയങ്ങളിൽ ചെറിയ എന്തേലും നിക്ക് ഉണ്ടായാൽ സഹിക്കാത്തവൾ തനിക്കുണ്ടാകുന്ന ചെറിയ തലവേദന പോലും കാര്യമാക്കില.., അവസാനം ജീവന്റെ പതിയാകാൻ മാസങ്ങൾ നിൽക്കേ അവളിൽ ഉണ്ടായ മാറ്റങ്ങൾ കാരണം ആശുപത്രിയിൽ ആകുകയും അവിടുന്ന് അറിഞ്ഞ കാര്യങ്ങൾ എല്ലാം ന്നെയും ന്റെ കുടുംബത്തെയും തളർത്തുന്നതായിരുന്നു. അപ്പോളും കല്യാണം കഴിഞ്ഞില്ലാലോ അവളെ ഒഴിവാക്കികൂടെ ന്നൊരു വാക്ക് എന്റെ കുടുംബത്തിൽ നിന്നും വന്നില്ല. അതെനിക് അവരോടുള്ള ബഹുമാനം കിട്ടിയതേ ഉള്ളൂ. തന്റെ മക്കളെ ക്കൾ ഏറെ എന്റെ അമ്മ അവളെ നോക്കി,സ്നേഹിച്ചു പരിചരിച്ചു.അവളും അമ്മേടെ അല്ലേടാ ന്നായിരുന്നു അവിടുന്നുള്ള മറുപടി.
എല്ലാമറിഞ്ഞപോൾ അവൾ ഒരുപാട് എതിർത്തു ഈ കല്യാണത്തിൽ നിന്ന്, വേറെ ഒരാളെ കെട്ടാൻ എന്നോട് ഒരുപാട് തവണ കെഞ്ചി പറഞ്ഞ്., കഴുത്തിൽ താലി വീഴുന്ന അവസാന നിമിഷം വരെ അവളുടെ ചുണ്ടുകൾ മന്ദ്രിച്ചുകൊണ്ടിരുന്നു, ഞങ്ങൾക്കെല്ലാം ആത്മവിശ്വാസവും പ്രചോധാനവും നൽകിയതുമവളായിരുന്നു, ആദ്യത്തെ
💬 Comments
View all comments