0%

Chapter Title : രാത്രി വിരിയുന്ന പൂ 4 [മാത്തൻ]

Author : Kambikathakal Read All Parts 179

ഉണ്ട്... ഞങ്ങൾ  ഒരുക്കിയ  സർപ്രൈസ്....? "

കുസൃതി ചിരിയോടെ  വിനോദ് കാര്യം വെളിപ്പെടുത്തി...

" സൂപ്പർ...!"

വീണയും  മായയും  അന്യോന്യം  കെട്ടി പിടിച്ചു,  ഒരേ സ്വരത്തിൽ  വിളിച്ചു പറഞ്ഞു...

" എന്നാലും... ഭയങ്കരന്മാരെ... ഇതൊരു വല്ലാത്ത സർപ്രൈസ് ആയിപോയി... "

മായയ്ക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല...

" കണ്ടോ.. കണ്ടോ... അവരുടെ ഒരു സന്തോഷം...!  നമ്മുടെ കൂടെ ഉള്ളതിലും  സന്തോഷമാ... അവർക്ക്.... "

മോഹൻ  വീണയേം  മായയേം ഒന്നിരുത്തി...

" തന്നെ...! കണക്കായി പോയി.......... "

മായയെ  പൂണ്ടടക്കം  പിടിച്ചു, ഉമ്മ വച്ച്,  വീണ  പറഞ്ഞു...

" മൂന്നു നാൽപതിനാണ്, ഫ്ലൈറ്റ്.... ഒന്നര മണിക്ക് ഇറങ്ങണം.... "

വിനോദ്  പറഞ്ഞത് പോലെ,  കൃത്യം  ഒന്നരയ്ക്ക്  തന്നെ വിനുവും മോഹനും എയർപോർട്ടിൽ  പോയി...

*********

മൂന്ന്  നാല് ദിവസങ്ങൾ  പഴയതെല്ലാം പുറത്തെടുക്കാനും  അയവിറക്കാനും  ഒട്ട് നാളുകൾക്ക് ശേഷം മായയ്ക്കും  വീണയ്ക്കും ഓർക്കപ്പുറത്തു  വീണു കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ  ഇരുവരും മനസ്സ് കൊണ്ട് തയാറായി  കഴിഞ്ഞു...

" പെണ്ണേ... നീ വന്ന  വേഷത്തിൽ നിക്കാതെ... ഡ്രെസ്സ് മാറാൻ  നോക്ക്... നീ  വല്ലോം  എടുത്തിട്ടുണ്ടോ...? "

മായ  ചോദിച്ചു...

" ടൂറിനു പോകുവാന്നാടി  പറഞ്ഞത്,  എന്റടുക്കൽ... എല്ലാം ഉണ്ട്.. "

മായയുടെ ബെഡ്‌റൂമിൽ,  കട്ടിലിൽ ഇരുന്നു,  കെട്ടിയോൻ  പറ്റിച്ച കാര്യം വീണ  പറഞ്ഞു..

അപ്പോഴാണ്, ബെഡ്‌റൂമിൽ  തൂക്കിയിരുന്ന  ഒരു കലണ്ടർ  വീണ  ശ്രദ്ധിക്കുന്നത്...

വീണയ്ക്ക് അത് വലിയ  കൗതുകം  ആയി തോന്നി...

അതിൽ മിക്കവാറും അക്കങ്ങൾ  ചുവപ്പ് നിറം  കൊണ്ട്  റൗണ്ട്  ചെയ്ത് വച്ചിരുന്നു...

വീണയ്ക്ക് അത് വളരെ  രസകരമായി അനുഭവപ്പെട്ടു....

💬 Comments

View all comments