0%

Chapter Title : രാത്രിയിലെ അതിഥി [Smitha]

Author : സ്മിത Read All Parts 1.4K

മെക്കാനിക്കാണോ മരിച്ചു പോയ ജോ ഫെർണാണ്ടസ്‌ മെക്കാനിക്കാണോ ആദ്യം വരുന്നതെന്ന്!"

ആകാശ് താല്പര്യമില്ലാത്തത് പോലെ അവരെ നോക്കി.

"രസമല്ലേ?"

വർഷ ആകാശിനോട് പറഞ്ഞു.

അവൾ ലൈറ്ററെടുത്ത് നാല് മെഴുക് തിരികൾ കത്തിച്ചു.

ഓജോ ബോഡിന്റെ നാല് മൂലയിലും കത്തിച്ചു വെച്ചു. പിന്നെ മേശവലിപ്പ് തുറന്ന് ഒരു ഒരുരൂപ നാണയമെടുത്ത് സുമേഷിന് കൊടുത്തു.

"എനിക്കും ഇതിലൊന്നും അത്ര വിശ്വാസമില്ല ...അരമണിക്കൂർ സമയമില്ലേ ...പത്ത് മിനിറ്റ് നമുക്ക് ഇങ്ങനെ സ്പെൻഡ്‌ ചെയ്യാം!"

ഉദാസീനതയോടെ ആകാശ് തലകുലുക്കി.

ആകാശ് ക്ളോക്കിലേക്ക് നോക്കി.

"ഇപ്പോൾ സമയം പതിനൊന്ന്!"

അപ്പോൾ സുമേഷ് പറഞ്ഞു.

"പതിനൊന്ന് പത്ത് ആകുമ്പോൾ കാളിംഗ് ബെൽ ശബ്ദിക്കും...ഞാൻ നല്ല കോൺസെൻട്രേഷൻ എടുത്ത് ആത്മാവിനെ വിളിക്കാൻ പോകുന്നു..."

അയാൾ നാണയമെടുത്ത് ബോഡിൽ വെച്ചു.

ചൂണ്ടു വിരൽ അതിന്മേൽ അമർത്തി.

കണ്ണുകളടച്ചു.

മെഴുകുതിരി നാളങ്ങൾ കാറ്റിലുലഞ്ഞു.

ആകാശ് അയാളിലേക്കും ബോഡിലേക്കും മാറി മാറി നോക്കി.

വർഷ പുഞ്ചിരിയോടെ ആകാശിനെ നോക്കി.

സുമേഷിന്റെ ചുണ്ടുകൾ വിറച്ചു.

അയാളുടെ നെറ്റിയിൽ ചുളിവുകൾ വീണു.

'വരുമോ ആകാശ്, ആത്മാവ്, സുമേഷ് പറയുന്നത് പോലെ?"

സുമേഷിനെ നോക്കി വർഷ ചോദിച്ചു.

"ഞാൻ വിശ്വസിക്കുന്നില്ല,"

വർഷ ക്ളോക്കിലേക്ക് നോക്കി.

പതിനൊന്ന് അഞ്ച്!

സുമേഷിന്റെ ചൂണ്ടുവിരലിനടിയിൽ നാണയം ഓജോ ബോഡിന്റെ വരകൾക്കനുസൃതമായി ചലിക്കുന്നു!

അയാളുടെ ചുണ്ടുകളിലെ വിറയൽ തീവ്രമായി.

നെറ്റിയിൽ കനമുള്ള ചുളിവുകൾ വീണു.

ബോഡിന്റെ നാല് മൂലയിലും ജ്വലിച്ചു നിന്ന മെഴുകുതിരികളുടെ നാളങ്ങൾ കാറ്റിൽ ഉലഞ്ഞു കത്തിക്കൊണ്ടിരുന്നു.

ക്ളോക്കിലെ സെക്കൻഡ് സൂചിയുടെ വേഗമേറുന്നത് പോലെ ആകാശിന് തോന്നി.

പതിനൊന്ന് എട്ട്!

"ആകാശ്!"

വർഷ ആകാശിന്റെ തോളിൽ പിടിച്ചു.

ആകാശ് അവളെ

💬 Comments

View all comments