Chapter Title : രാവ് 3 [Achillies]
ലൈബ്രറിയിലേക്ക് ഞാൻ നടന്നു.
പോകും വഴിയെല്ലാം ഇവളുടെ കാര്യം ആയിരുന്നു ആലോചിച്ചത്, ഇത്ര പെട്ടെന്ന് ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നം കൈവെള്ളയിൽ വന്നതിനെ ഓർത്തിട്ട്, ഒത്തിരി ആഗ്രഹിച്ചിട്ടും അർഹതാ
യില്ലെന്ന തോന്നലിൽ മനസ്സിൽ കുഴിച്ചിട്ട ഇഷ്ടം ഇപ്പോൾ ജീവിതത്തിലെ തന്നെ അര്ഥമായി മാറും പോലെ.
എന്നാലും പെട്ടെന്ന് വിളിച്ചു ഇങ്ങോട്ട് വരാൻ പറഞ്ഞതിന്റെ ഗുട്ടൻസ് മാത്രം എന്തോ ദൂരെ…
ഓൾഡ് ലൈബ്രറി കുറച്ചു ഉള്ളിലേക്കാണ് മരം ഒക്കെ ചുറ്റും ഉള്ളതുകൊണ്ട് ചെറിയ ഇരുട്ടും എപ്പോഴും തണലും, ലൈബ്രറി അങ്ങനെ പൊളിഞ്ഞു വീഴുന്ന അവസ്ഥയിൽ ഒന്നും അല്ലാത്തത് കൊണ്ടു പിള്ളേര് ഇപ്പോഴും അകത്തും പുറത്തും ഒക്കെ ചുറ്റാറുണ്ട്.
അകത്തു ലവേഴ്‌സ് കയ്യടക്കിയ മേച്ചിൽപ്പുറങ്ങൾ ആണെങ്കിൽ പുറത്തു ഓരോ പിള്ളേര് കൂട്ടം കൂടി വർത്താനം പറയാനും ഫുഡ് കഴിക്കാനും ഒക്കെ ഇരിക്കും.
വഴി നടന്നെത്തുമ്പോൾ ലൈബ്രറിയുടെ സ്റ്റെപ്പിൽ ജിബിനും ആയിഷയോടും ഒപ്പം അവൾ ഇരിപ്പുണ്ട്, ഞാൻ കണ്ടെന്നു കൈ പൊക്കി കാട്ടി.
അവിടെയും ഇവിടെയും ഒക്കെ പിള്ളേരെല്ലാം ഓരോ പരിപാടിയിൽ ഇരിപ്പുണ്ട്.
ഞാൻ വരുന്നത് കണ്ടതും ജിബിനും ആയിഷയും പതിയെ എന്നെ നോക്കി ചിരിച്ചിട്ട് അകത്തേക്ക് പോയി…
എന്നെ ഒന്ന് കലിപ്പിച്ചു നോക്കി പെണ്ണ് ചന്തിയാട്ടി അകത്തേക്ക് നടക്കുന്നത് കണ്ടു.
എന്താണോ പെണ്ണിന്റെ ഉള്ളിൽ, ഞാൻ ഇത്തിരി വേഗത്തിൽ നടന്നു സ്റ്റെപ്പ് കയറി ഇടനാഴിയിൽ നിന്നും ഷെൽഫിന്റെ മറവിൽ നിന്നും എല്ലാം ചെറിയ ഞരക്കങ്ങളും കൊഞ്ചലുകളും സീൽക്കാരങ്ങളും ചെറുതായി ഉയരുന്നുണ്ട്…
എന്തുകൊണ്ടോ എന്റെ ഹൃദയവും വെട്ടി മിടിക്കാൻ തുടങ്ങി…
അങ്കിയെ നോക്കിയിട്ടാണേൽ കാണുന്നുമില്ല…
"ശ്ശ്…സ്സ്"
പെട്ടെന്ന് പിന്നിലെ ഷെൽഫിൽ നിന്ന്
💬 Comments
View all comments