Chapter Title : രാവ് 3 [Achillies]
ആയിരുന്നു, സീറ്റിലിരുന്നു കാണുന്ന കുറച്ചുപേരെ ഉണ്ടായിരുന്നുള്ളുവെങ്കിലും ഓഡിറ്റോറിയത്തിൽ ഡി ജെയ്ക്ക് മുൻപേ തുള്ളാൻ നിറയെ ആളുണ്ടായിരുന്നു, പെണ്പിള്ളേരുടേ ഇടയിൽ ആണുങ്ങൾ കേറാതെ ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ സാറുമ്മാരും മിസ്സുമാരും ഇടയിലെല്ലാം നിൽപ്പുണ്ട്.
രണ്ടു മൂന്നു ഡാൻസ് ഒക്കെ ചീറ്റിപ്പോയെങ്കിലും അധികം കൂവലൊന്നുമില്ലാതെ രക്ഷപെട്ടു, രണ്ടു മണിക്കൂർ കൊണ്ട് എല്ലാം തീർത്തു.
അതോടെ കുമ്പിടിയെ പിടിച്ച മുണ്ടൻ കേശവൻ നായരുടെ ഗതിയായി എനിക്ക്, തളർന്നൊടിഞ്ഞു ഞാൻ മൂലയിൽ ഒരു കസേരയിൽ ഇരിപ്പായി, ഇനിയാകെ ഡി ജെ മാത്രമേ ബാക്കിയുള്ളൂ അത് ഇനിയിപ്പോൾ നടന്നോളും…
ഞാൻ നോക്കുമ്പോൾ മിസ്സും ഒരിടത്തു ചാഞ്ഞു ഇരിപ്പുണ്ട് കൂടെ കൃഷ്ണേന്ദുവും ആരതിയും, പാവങ്ങൾ.
ജോപ്പൻ ഡി ജെയുടെ സ്മോക്ക് ഗണ്ണിൽ നിന്ന് പിടി വിടുന്നില്ല, ഋതിനും ബാക്കി ഉള്ളവരും ഡെസ്ക്കും മറ്റും സെറ്റ് ചെയ്യുന്നുണ്ട്.
“ഹെലോ…പറേഡി…”
അങ്കി യുടെ ഫോൺ വന്ന നേരം ഞാൻ എടുത്തു.
“ഡാ…നിനക്കിപ്പോൾ ഒന്നു വരാൻ പറ്റോ…”
“എങ്ങോട്ട്…”
“എന്നെ ഒന്ന് വീട്ടിൽ കൊണ്ടു വിട്ടു താ…”
“എടി ഇവിടെ ഇപ്പൊ ഡി ജെ തുടങ്ങും, അതിനിടയിലോ.. “
“എടാ…അതിനിനി നീ തന്നെ വേണോന്നില്ലല്ലോ, തുള്ളി തുള്ളി എന്റെ സാരി ഒക്കെ ഉലഞ്ഞു, ഡി ജെയ്ക്ക് മുൻപ് മാറ്റി വേറെ ഉടുത്തിട്ട് വരാനാ…പ്ലീസ് വരോ…”
പെണ്ണ് കൊഞ്ചി ചിണുങ്ങി….ആലോചിച്ചപ്പോൾ ഇനി വലിയ പണി ഒന്നുല്ല, ബാക്കി ഋതിനും ജോപ്പനും പിള്ളേരും നോക്കിക്കോളും….കുറച്ചു നേരം ഈ ഒച്ചയും ബഹളവും ഒക്കെ ഒന്നു ചെവിയിൽ നിന്നും തലയിൽ നിന്നും പോട്ടെ എന്നു ഞാനും കരുതി.
“ഡി…ഞാൻ ഒന്ന് പുറത്തുപോവാ….ഇപ്പോതന്നെ വരും, എന്തേലും വേണേൽ വിളിച്ചാൽ മതി…”
💬 Comments
View all comments