Chapter Title : രാവ് 3 [Achillies]
ചോദിച്ചതിന് ഞാൻ തലയാട്ടിയതും വലതു കാലെടുത്തു വെച്ചു അകത്തേക്ക് ആഞ്ഞ ജോപ്പനെ പിന്നിൽ നിന്ന് കേട്ട ശബ്ദം വീണ്ടും വിറപ്പിച്ചു..
"എന്റെ ദൈവമേ….പിടിച്ചു നിൽക്കാൻ ശക്തി തരണേ…"
ജോയൽ മുറുമുറുത്തുകൊണ്ടു തിരിഞ്ഞു, ആന്റപ്പേട്ടനും സീന ചേച്ചിയും ബിന്ദു ചേച്ചിയും കൂടെ ബക്കറ്റും വെള്ളവും ചൂലും ഒക്കെയുണ്ട്…"
"ഞാൻ നിങ്ങളെക്കൊണ്ടു തോറ്റല്ലോ ഐ ആൾസോ ഫെയിൽഡ് ഓഫ് യൂ…"
തലക്കടിച്ചുകൊണ്ടു ജോപ്പൻ അറഞ്ഞു…
"പൂട്ടി കിടക്കുന്ന മുറി ഒന്നടിച്ചു തൂത്തേക്കാം എന്നു വിചാരിച്ചു വന്നതാ…ഇനി നിനക്കൊന്നും വേണ്ടേൽ വേണ്ട പോയേക്കാം…വാടി പെണ്ണുങ്ങളെ…"
ആന്റപ്പേട്ടൻ തിരിഞ്ഞു നടന്നതും ജോപ്പൻ ഓടി പുള്ളിയുടെ തോളിൽ കയ്യിടുന്നതും എന്തോ കുശു കുശുക്കുന്നതും കണ്ടു,
തിരിച്ചു ആന്റപ്പേട്ടനും ചേച്ചിമാരും വരുന്നത് കണ്ടാണ് എനിക്ക് ആശ്വാസമായത് ഇല്ലേൽ മുറി ഞങ്ങൾ അടിച്ചു വാരേണ്ടി വന്നേനെ…എല്ലാത്തിനും അരിവെച്ചു നല്ല ശീലം ആയതുകൊണ്ട് അതുമിക്കവാറും എന്റെ പിടലിക്ക് വീണേനെ, അതെന്തായാലും ഒഴിഞ്ഞു കിട്ടിയല്ലോ…"
**************************************
"പോകുന്ന പോക്ക് കണ്ടിട്ട് നമ്മൾ നിലം തൊടൂല്ലാന്നാ മോനെ തോന്നണേ….ചെല്ലുന്ന എല്ലായിടത്തും ഊക്ക്, അതും ആദ്യ ദിവസം തന്നെ, ഇനി ആർട്സ് ഡേ യൂണിയൻ ഡേ അങ്ങനെ എന്തൊക്കെ ഡേ കിടക്കുന്നു…ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല…",
ചാർജ് തീർന്ന ഫോൺ പോലെ ജോപ്പൻ താടിക്ക് കയ്യും കുത്തി ഇരുന്നു ഡാർക്ക് അടിച്ചു.
"നീ പേടിക്കാതെടാ വഴിയൊക്കെ നമുക്ക് ഉണ്ടാക്കാം യൂണിയൻ മീറ്റിങ് ഒക്കെ കൂടിക്കഴിയുമ്പോൾ ഒരു ഐഡിയ കിട്ടും പിന്നെ പിള്ളേരൊക്കെ കൂടെ ഇല്ലേ നീ ധൈര്യമായിട്ട് ഇരി…"
കയ്യിലിരുന്ന ബോണ്ട കടിച്ചു ഋതിൻ പറഞ്ഞു.
"എല്ലാം കൂടെ ഇമ്മാതിരി തീറ്റയാണേൽ
💬 Comments
View all comments