Chapter Title : രാവ് [Achillies]
കുറ്റിയിട്ടു എന്നെ വല്ല പീഡിപ്പിക്കാനും ഉള്ള പരിപാടിയാ…"
ഞാൻ ചുമ്മ അവളെ ഒന്നു ചൊറിഞ്ഞു.
"അതേടാ….അല്ലെങ്കിൽ നീ കൊണ്ടു നടക്കുന്ന നിന്റെ കന്യകാത്വം നീ വേറെ ആർക്കേലും കൊടുത്താലോ…നിന്നെ പീഡിപ്പിച്ചു നിന്റെ വെർജിനിറ്റി എടുക്കാൻ വന്നതാ…മിണ്ടാതെ ഞാൻ പറയുന്നത് കേൾക്കട ചള്ള് ചെക്കാ…"
സാരിയുടെ തുമ്പെടുത്തു അരയിൽ കുത്തി അവളെന്നെ നോക്കി.
"എന്നെ കാണാൻ എങ്ങനെ ഉണ്ട്… സാരി ഒക്കെ ഉടുത്തിട്ട് കൊള്ളാമോ…"
ഒന്നു നേരെയും ചരിഞ്ഞും കൈകുത്തിയും ഒക്കെ നിന്നിട്ട് അവൾ ചോദിച്ചു.
"സത്യം പറയാലോ ടാറും വീപ്പയ്ക്ക് തീ പിടിച്ച പോലെയുണ്ട്…"
പറഞ്ഞു കഴിഞ്ഞതും പെണ്ണിന്റെ മുഖം മാറി, നിറഞ്ഞു വന്ന കണ്ണ് എന്നിൽ നിന്ന് തിരിച്ചു പിടിച്ചു നിന്ന അവളെ കണ്ടതും എന്റെ നെഞ്ചു വിങ്ങിപ്പോയി.
ഒന്നു കളിയാക്കിയാൽ ഓടി വന്നു എന്റെ കൈ പിച്ചിയെടുക്കുന്ന അല്ലേൽ തോളിൽ കടിക്കുന്ന, അതുമല്ലേൽ എന്നെ തല്ലി തല്ലി അവസാനം കൈ വേദനിച്ചു കഴിയുമ്പോൾ എന്നോട് തന്നെ അവളുടെ കൈ തടവിതരാൻ പറയുന്ന പെണ്ണിന്റെ കണ്ണീർ കണ്ടപ്പോൾ ഞാനൊന്നു ഉലഞ്ഞു..
അവളെ പിടിച്ചു തിരിച്ചുനിർത്തി കണ്ണീരു തുടച്ചു കൊടുത്തു.
"നീ കഴിഞ്ഞ ഓണത്തിന് വന്നതോർമ്മയുണ്ടോടി തെണ്ടി, സെറ്റ് സാരിയൊക്കെ ഉടുത്തു പൂവൊക്കെ ചൂടി…അന്ന് നിന്നെ കണ്ടപ്പോൾ ഞാൻ എന്താ പറഞ്ഞേ…."
കണ്ണും നിറച്ചു നിന്ന പെണ്ണിന്റെ ചുണ്ടിലൊരു പുഞ്ചിരി തിളങ്ങി.
"ഇളിക്കാതെ പറയെടി മാക്രി…"
ഞാൻ വീണ്ടും പറഞ്ഞപ്പോൾ പെണ്ണൊന്നു ഇളകി ചിരിച്ചു.
"സാരിയിൽ എല്ലാ പെണ്ണുങ്ങളും ഭംഗിയാവും പക്ഷെ എന്നെ കണ്ടാൽ സാരി എനിക്ക് വേണ്ടി ഉണ്ടാക്കിയതാണ് എന്നു തോന്നുമെന്ന്…"
അവളുടെ മുഖത്തെ നാണം
💬 Comments
View all comments