Chapter Title : ?രാവണചരിതം 4 [LOVER]
ഏഹ്.... അപ്പൊ ഇത്രയും നേരം ഇവൻ ഇവിടെ ഉണ്ടായിരുന്നില്ലേ.......... ".....
'' ഇതാ ചേച്ചീ........ വാഷ്റൂം സെക്കന്റ് ഫ്ലോറിൽ ആണ്, അങ്ങോട്ട് പൊക്കോ.................. അവന്റെ ബാഗ് എനിക്ക് തന്നുകൊണ്ട് അവൻ പറഞ്ഞു....... എനിക്കാണെങ്കിൽ ഒന്നും മനസ്സിലായില്ല..., ഇവൻ ഇത് എന്താ പറയുന്നേ......... "
"" ദാ ..... വേഗം പോയിക്കോ.... ഇനി ആള് കൂടും ........ അവൻ ആ ബാഗ് എന്റെ കയ്യിൽ ഏല്പിച്ചു അവന്റെ ചെയറിൽ പോയി ഇരുന്നു.......
"" ഇവനിത് എന്ത് തേങ്ങയാണ് ഈ പറയുന്നത് എന്നും ആലോചിച്ച് ഞാൻ മെല്ലെ ആ ബാഗിന്റെ സിപ് ഒന്ന് തുറന്ന് നോക്കി....... പകുതിയോളം തുറന്ന ഞാൻ ഉള്ളിലുള്ള സാധനം കണ്ട് ഞെട്ടി ആ സ്പോട്ടിൽ തന്നെ ബാഗ് അടച്ചു.......... """ ആ സമയത്ത് എനിക്ക് ഏറ്റവും കൂടുതൽ വേണ്ടിയിരുന്ന പാഡ് ആയിരുന്നു അതിൽ....... ""
""" ഈ കൊച്ചു പയ്യന് എങ്ങനെ ഇതൊക്കെ അറിയാം...... രാവിലെ മുതലുള്ള അവന്റെ ഓരോ പെരുമാറ്റവും എന്നെ ശെരിക്കും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു......... ഞാൻ അല്പം ബഹുമാനത്തോടെയും , അതിലുപരി ചമ്മലോടെയും അവനെ നോക്കി...........
"" അപ്പോഴും, എന്നെ വല്യ മൈൻഡ് ഒന്നും ചെയ്യാതെ അങ്ങോട്ട് കേറി വരുന്ന ഓരോ ആളുകളെയും ശ്രദ്ധിക്കുകയാണ് അവൻ........ "
"" ഇനിയും സമയം വൈകിച്ചാ ശെരിയാവില്ലെന്ന് തോന്നിയ ഞാൻ അവൻ തന്ന ബാഗും ആയി നേരെ 2 - ആം നിലയിലേക്ക് വച്ചു പിടിച്ചു...... .... ബാക്കിയുള്ള കുട്ടികളൊക്കെ എത്തുന്നേ ഉണ്ടായിരുന്നുള്ളൂ... അതുകൊണ്ട് അതികം തിരക്കൊന്നും ഇല്ലായിരുന്നു..... വേഗം തന്നെ വന്ന കാര്യം പൂർത്തിയാക്കി ഞാൻ തിരികെ അവന്റെ അടുത്ത് ചെന്നിരുന്നു............
"" അവന്റെ മുഖത്ത് നോക്കാതെ തന്നെ ആ ബാഗ് മാത്രം തിരികെ ഏൽപ്പിച്ചു...... ...... പിന്നീട് അവിടെ ഇരുന്ന സമയമത്രയും ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല .......... ....
"" പാർട്ടിസിപ്പന്റ്സ് ആർ റിക്വസ്റ്റട് ടു മൂവ് റ്റുവർഡ്‌സ് യുവർ വെന്യൂ.......... """"......... മൈക്കിലൂടെ ഞങ്ങളുടെ പരുപാടി നടക്കുന്നിടതേക്ക് ചെല്ലാൻ വിളിച്ച് പറഞ്ഞപ്പോൾ ഞങ്ങൾ എഴുന്നേറ്റു............... ""
"" ടഫ് കോമ്പറ്റിഷൻ ആയിരുന്നു എല്ലാ സ്കൂളുകളും തമ്മിൽ.... ഹിസ്റ്ററി , പൊളിറ്റിക്സ് , സയൻസ് & ടെക്നോളജി , ജികെ , സ്പോർട്സ്.... എന്നിങ്ങനെ , ഒരു ക്വിസിൽ 5 റൗണ്ട് ആണ് ഉൾപ്പെടുന്നത്............ .. പിന്നീട് അവിടെ നടന്നത് ഒരു തീ പാറുന്ന പോരാട്ടം തന്നെ
💬 Comments
View all comments