0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 1123
സത്യം ഓർമ്മപ്പെടുത്തി.... ഞാൻ കണ്ണുകൾ അടച്ചു പിടിച് സ്വയം ശാന്തൻ ആവാൻ ശ്രമിച്ചുകൊണ്ടിരുന്നു...... "" കണ്ണടച്ച് അവയുടെ വെറുപ്പിക്കുന്ന ഒച്ചയിൽ നിന്ന് രക്ഷ നേടാൻ ശ്രമിച്ച എനിക്ക് ഞാൻ ആ നിമിഷം ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച ഒച്ചയാണ് പ്രകൃതി കേൾപ്പിച് തന്നത്... "" കേട്ട ഒച്ച സത്യമാവണേ എന്ന് ആശിച്ചു കൊണ്ട് ഞാൻ വേഗം തപ്പിപ്പിടഞ്ഞെഴുന്നേറ്റു.... പ്രതീക്ഷ കൈ വിടാതെ ഞാൻ ആ ഒച്ച കേട്ട ദിശയിലേക്ക് നടന്നു..... """ ഒടുവിൽ ചെന്നെത്തിയ സ്ഥലത്തെ കാഴ്ച കണ്ട് വിശ്വസിക്കാൻ ആവാതെ ഞാൻ കണ്ണുകൾ ഇറുക്കി തിരുമ്മി .....
"" അതേ... സത്യമാണ്.... ഞാൻ കേട്ടത്., വെള്ളം ഒഴുകുന്നതിന്റെ ശബ്ദം തന്നെയാണ്..... അതിന്റെ തെളിവാണ് ഇപ്പൊ എനിക്ക് മുന്നിലൂടെ ഒഴുകുന്ന ആ കൊച്ചരുവി ...... വെള്ളം കണ്ട ഞാൻ ഒട്ടും ആലോചിച്ചു സമയം കളയാൻ നിന്നില്ല .. വേഗം എന്റെ ഷർട്ടും , ടി ഷർട്ടും അഴുക്ക് പുരണ്ട ജീൻസും ഊരി മാറ്റി., അതൊക്കെ അടുത്തിരുന്ന പാരപ്പുറത്തേക് മാറ്റിവച് , . ഇട്ടിരുന്ന ബോക്സറിൽ തന്നെ ഞാനാ അരുവിയിലേക്ക് ഇറങ്ങാൻ തുടങ്ങി.... നല്ല തെളിനീര് പോലത്തെ വെള്ളം... ഒഴുക്ക് വെള്ളം ആയത് കൊണ്ട് തന്നെ ശുദ്ധമാണ്... ആദ്യം തന്നെ ഞാൻ കൊറേ വെള്ളം വെറുംവയറ്റിൽ അങ്ങ് കുടിച്ചു.... ഇന്നലെ മുതൽ ഉണങ്ങിക്കിടന്ന ആമാശയവും , കുടലുമൊക്കെ ഒന്ന് അയഞ്ഞു... രാത്രിയിലെ മഞ്ഞായിരിക്കും ഏ അരുവിയിലെ വെള്ളത്തെ ഇങ്ങനെ തണുപ്പിച്ചത്.., ഞാൻ വെള്ളം കുടിക്കുന്നതിന്റെ ഇടയിൽ ഓർത്തു..... "" പാറയിൽ പിടിച്ച് ഞാൻ ആ അരുവിയിലേക് ഇറങ്ങി..... ഇളം തണുപ്പുള്ള ആ വെള്ളം ശരീരം മുഴുവൻ തട്ടിയപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതി...... എന്റെ നെഞ്ചിന് തൊട്ട് താഴെ വരെയേ വെള്ളത്തിന് ആഴമുള്ളൂ.... മെല്ലെ ഒന്ന് നടന്ന് ഞാൻ മേല് മുഴുവൻ തണുപ്പിച്ചു... " പാറക്കെട്ടിന്റെ ഇടയിലൂടെ ഇറങ്ങാൻ കഴിയുന്ന ആ അരുവിയിൽ കിടന്ന് ഞാൻ ചുറ്റുമുള്ള കാഴ്ചകളൊക്കെ ഒന്ന് നോക്കി..... അവിടെ നിന്ന് നോക്കിയാ മരങ്ങളൊക്കെ കൂടുതൽ തിങ്ങി നിക്കുന്നത് പോലെ.., അവയുടെ ഇടയിലുള്ള ഗ്യാപ് പോലും കുറഞ്ഞത് പോലെ എനിക്ക് തോന്നി... , ഇടക്ക് കാലിൽ എന്തോ വന്ന് കൊത്തുന്നത് പോലെ തോന്നിയപ്പോഴാണ് ഞാൻ കണ്ണുകൾ പ്രകൃതിയിൽ നിന്ന് മോചിപ്പിച് വെള്ളത്തിലേക്ക് നോക്കുന്നത്........ "" ഞങ്ങളെയും കൂടി മൈൻഡ് ചെയ്യടോ എന്ന് പറഞ്ഞ് കുറച്ച് കൊച്ച് മീനുകൾ , ചിലതൊക്കെ ഇളം

💬 Comments

View all comments