0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 1126
വിശപ്പും , ദാഹവും മാറിയപ്പോൾ എന്തെന്നില്ലാത്ത ഒരു എനെർജി വന്നത് പോലെ.......... "" ഈ സ്ഥലം , എന്തായാലും കൊള്ളാം... അടുത്ത് തന്നെ അരുവിയുണ്ട്... ദേ ഇപ്പൊ കഴിക്കാൻ ഉള്ള പഴങ്ങൾ ഉണ്ട്..., മാത്രമല്ല ഒരു ശാന്തത ഒക്കെ ഉണ്ട്.......... ഞാൻ മനസ്സിൽ ഇനിയങ്ങോട്ട് ആ സ്ഥലത്ത് തന്നെ അന്തിയുറങ്ങാൻ ഉള്ള കണക്ക് കൂട്ടലുകൾ നടത്തുകയായിരുന്നു...........
"" അവൾ അപ്പോഴും ആ മംഗോസ്റ്റീൻ മെല്ലെ പൊളിച് , ഓരോ കഴമ്പും രുചിച് തിന്ന് കൊണ്ടിരിക്കുകയായിരുന്നു...... "" എന്റെ കണ്ണുകൾ ഇന്നലത്തെ പോലെ ചുള്ളികൾ ഒപ്പിക്കാൻ പറ്റിയ മരങ്ങളെ പരതുകയായിരുന്നു......, അതിനായി ഞാൻ നടന്ന് തുടങ്ങിയപ്പോൾ കഴിപ്പ് നിർത്തി അവൾ എന്റെ പിന്നാലെ വന്നു.......... '" "" ഒടുവിൽ എന്റെ തിരച്ചിൽ അവസാനിച്ചത് ഉയരമില്ലാത്ത, എന്നാൽ നീളൻ ചില്ലകൾ ഉള്ള ഒരുകൂട്ടം മരങ്ങൾക്കിടയിലാണ്.. .. """ ഒട്ടും ആലോചിച്ചു സമയം കളയാതെ ഞാൻ വേഗം , എന്നെക്കൊണ്ട് ഓടിക്കാൻ സാധിക്കുന്ന ചില്ലകൾ ഒക്കെ ഓടിച്ചെടുത്തു... ആ കൂട്ടത്തിൽ നീളൻ കമ്പുകൾ , ഞാൻ നീക്കിയിട്ടു... കുറച്ച് അധികം കഷ്ടപ്പെട്ട് ഞാൻ അത്തരത്തിൽ ഉള്ള 5-6 മരങ്ങളിൽ നിന്നുള്ള കമ്പുകൾ ഒടിച്ചെടുത്തു.... മരങ്ങളിൽ നിന്ന് ചില്ലകൾ ഒടിച്ചെടുത്തതിനെക്കൾ കഷ്ടപ്പെട്ട് കുറച്ച് കാട്ട് വള്ളികളും പറിച്ചെടുത്തു .., ഭലമേറിയ അവ വേർപെടുത്തി എടുക്കാൻ ഞാൻ ശെരിക്ക് വെള്ളം കുടിച്പോയി..... "" ഇനി ഇതൊക്കെ എടുക്കാൻ നിന്റെ തന്ത വരോ.... ഛീ എടുക്കടി നായെ.......... """"" ഞാൻ വീണ്ടും ഒച്ച ഉയർത്തിയതും ഒരക്ഷരം മിണ്ടാതെ അവളാ ചുള്ളികൾക് അരികിലേക്ക് നടന്നു.... """ നിക്ക്..... """ ഞാൻ പിന്നിൽ നിന്ന് വിളിച്ചപ്പോ അവൾ നിന്നു... "" ആ ചുള്ളികൾ ഒക്കെ ഞാൻ കാട്ട് വള്ളി കൊണ്ട് ഒന്ന് കൂട്ടിക്കെട്ടിയ ശേഷം, അവളോട് അത് വലിച് കൊണ്ട് വരാൻ ആവശ്യപ്പെട്ടു....... പൂർണ്ണ ആരോഗ്യമുള്ള അഞ്ചേമുക്കാൽ അടിയോളം വരുന്ന എനിക്ക് പോലും വലിച്ച് കൊണ്ട് വരാൻ ബുദ്ധിമുട്ടായ ആ കെട്ട് മുഴുവൻ അവളൊറ്റക്ക് വലിക്കാൻ തുടങ്ങി.... "" ഒരു കഴുതയെ പോലെ അവൾ മുന്നിൽ ഭാരവും വലിച്ച് പോകുമ്പോൾ പിന്നിൽ ഒരു സിഗരറ്റിന് തീ കൊളുത്തി , അതും ആസ്വദിച്ച് വലിച്ച് ഞാൻ പിന്നിൽ നടന്നു..... തലേദിവസം ഏറ്റ മുറിവ് കൂടി ആയപ്പോ അതും വലിച്ചിഴക്കാൻ അവള് ശെരിക്കും കഷ്ടപ്പെട്ടു.... "" നാളെ നിന്റെ തന്തേടെ നെഞ്ചത് പന്തലിടാൻ ഉള്ളതല്ല ,

💬 Comments

View all comments