0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 962

പുറത്തേക്ക് നടന്നു....

""" ഇത് നന്തൂന്റെ വണ്ടിയാടാ , ഏട്ടന് തന്നതാ........ ""................ ഞാൻ അവന്റെ മൂക്കിൽ ഒന്ന് പിടിച്ചു വലിച്ചിട്ട് പറഞ്ഞു....

"" സൂപ്പർ വണ്ടി... എട്ടാ വന്നേ എന്നെ ഇതിൽ കേറ്റി എങ്ങോട്ടേലും കൊണ്ട്പോയേ...... ......... """........... വണ്ടിക്ക് ചുറ്റും ഒന്ന് നടന്ന് നോക്കി , എനിക്ക് മുന്നേ സീറ്റിലേക്ക് കേറി ഇരുന്നിട്ട് അവൻ പറഞ്ഞു...

"" അവന്റെ തലക്കിട്ട് ഒന്ന് തട്ടിയിട്ട് ഞാനും വണ്ടിയിലേക്ക് കേറി ഇരുന്നു ...

""" അതേ എട്ടാ , എന്നോട് നൊണ പറഞ്ഞതാല്ലേ.... """.................... വണ്ടി സ്റ്റാർട്ട്‌ ആക്കുന്നതിന് മുന്നേ അവൻ എന്നോട് ചോദിച്ചു...

""" എന്താടാ .... വിനൂനോട് ഏട്ടനെന്തിനാ കള്ളം പറയണേ....... ""....

""""" ചേച്ചി ശെരിക്കും ഏട്ടന്റെ ഗേൾഫ്രണ്ട് ആണല്ലേ.... ഞാൻ എല്ലാം കണ്ടുപിടിച്ചു മോനേ................ '''...................... അവൻ പറഞ്ഞത് കേട്ടപ്പോൾ ഞാൻ വീണ്ടും ഞെട്ടി ....

""" നീ എന്ത് കണ്ട്ന്നാ...... '''

"" അത് ഞാൻ കേറി വരുമ്പോ രണ്ടാളും കെട്ടിപിടിച്ച് ഇരിക്കുന്നത് ഞാൻ കണ്ടല്ലോ........ ''''.......

""" അത് ന്യായീകരിക്കാൻ എനിക്ക് ഉത്തരം ഒന്നും ഇല്ലായിരുന്നു......

""" ചേച്ചി സൂപ്പറാ... എനിക്ക് ഒത്തിരി ഇഷ്ടാ .. ആ ചേച്ചി തന്നെ മതി എന്റെ ഏട്ടന്............ "" നിഷ്കളങ്കമായുള്ള അവന്റെ വർത്താനം കേട്ടപ്പോൾ ഞാൻ ചിരിച്ചുപോയി ..

""" ഡാ ഡാ... കൊച്ചു വായീ വല്യ വർത്താനം ഒന്നും പറയണ്ട............... ആ പിന്നേ... നീ ഇപ്പൊ ഇത് ആരോടും പാടി നടക്കാൻ നിക്കണ്ടാ ട്ടാ...... """............. ഞാൻ ഇടയിൽ കൂടെ നൈസ് ആയിട്ട് കാര്യം അവതരിപ്പിച്ചു....

""" അതൊക്കെ ശ്രമിക്കാ , പക്ഷെ ഞാൻ പറയണ പോലെ ഇടക്ക് എന്നെ പുറത്തേക്ക് കറങ്ങാൻ കൊണ്ടോണം.. പിന്നെ എടക്ക് ഇവിടെ നിക്കാനും..... ""............................ അവന്റെയപ്പോഴത്തെ ആ ആവശ്യങ്ങൾ അംഗീകരിച്ചു കൊടുക്കുകയല്ലാതെ എനിക്ക് വേറെ ഓപ്ഷൻ ഉണ്ടായിരുന്നില്ല......

"" ഡീൽ..... "".......... അത് കേട്ടപ്പോൾ അവനും ഹാപ്പിയായി...

അങ്ങനെ വണ്ടിയുമായി ഞങ്ങൾ വീടിന്റെ ഗേറ്റും കടന്ന് റോഡിലേക്ക് .......

<<<<<<<<<<<<<<<<<<<<<<<<<<<<<<<<

"" ഇരിക്കമ്മേ.... ആ ഇരിക്ക് ചേട്ടാ........ "".............രാജി അമ്മയെയും രവിയേട്ടനെയും അകത്തേക്കിരുത്തി.....

""" നിങ്ങള് സംസാരിച്ചിരിക്ക് , ഞാൻ പുറത്തുണ്ടാവും ""....... ആ സീനിൽ താൻ ഉണ്ടാവാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയത് കൊണ്ട് രവിയേട്ടൻ മനഃപൂർവം അവിട്ന്ന് വലിഞ്ഞു........ അമ്മയുമായി ഒന്ന് ഫ്രീയായി സംസാരിക്കാൻ വേണ്ടി രാജി

💬 Comments

View all comments