Chapter Title : രാവണചരിതം [M.D.V]
Kochi
“അജയ്…. നീയൊന്നു മനസിലാക്കാൻ ശ്രമിക്ക്… നീയിങ്ങനെ പെട്ടന്ന് വിവാഹമെന്നൊക്കെ പറഞ്ഞാൽ, എനിക്ക്… എനിക്ക് കഴിയില്ല, ഒന്നാമത് ചേച്ചിയും അച്ഛനും തമ്മിലുള്ള പിണക്കമൊക്കെ മാറി വരുന്നുള്ളൂ, ഞാൻ പറഞ്ഞിട്ടുള്ളതല്ല നിന്നോടെല്ലാം, എന്റെ ചേച്ചി 5 വർഷം മുൻപ്, അച്ഛനെ ധിക്കരിച്ചുകൊണ്ട്
മഹിയെട്ടന്റെ ഒപ്പം ഡൽഹിയിലേക്ക് ഇറങ്ങുമ്പോ ഒരു അറ്റാക്ക് കഴിഞ്ഞിരുന്ന ആ പാവത്തിന് ഞാൻ മാത്രമേ ഉള്ളു. പിന്നെ കഴിഞ്ഞ ആഴ്ച ചേച്ചി വീട്ടിലേക്ക് വന്നിട്ടും, മഹിയേട്ടൻ വന്നില്ല, പിന്നെ കൈക്കുഞ്ഞിനെ കണ്ടത് കൊണ്ടാവാം അച്ഛന് ദേഷ്യം അന്നത്ര വരാഞ്ഞത്… ഇനിയിപ്പോ ഞാൻ കൂടെ അച്ഛന്റെ സമ്മതമില്ലാതെ….”
മറൈൻ ഡ്രൈവിലൂടെ ഒരല്പം വേഗത്തിൽ നടക്കുന്ന മൈഥിലിയുടെ പിറകെ അജയ് ചരിഞ്ഞു ചരിഞ്ഞു അവളെ കൺവിൻസ് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്നു.
“മൈഥിലീ… പ്ലീസ് ഞാൻ പറയുന്നത് കേൾക്ക്. അന്ന് ബാങ്കിൽ വെച്ച് നിന്റെ അച്ഛൻ ആണെന്ന് അറിയാതെ ഞാൻ മോശമായി സംസാരിച്ചു പോയി, You Know, അത് എന്റെ തെറ്റാണ്! ഞാൻ അച്ഛനെ കണ്ടു സംസാരിക്കാം…”
“വേണ്ട! അജയ്. അന്നത് അച്ഛൻ എന്നോട് പറയുമ്പോ ഞാനൊരിക്കലും വിശ്വസിച്ചില്ല, അതെന്റെ അജയ് ആകുമെന്ന്, എന്നാലും നീയെങനെ അത്രയും പ്രായമുള്ള ആൾക്ക് ഒരു ഹെല്പ് ചെയ്യാമായിരുന്നില്ലേ?!! നിന്നോടെനിക്കുള്ള ഇഷ്ടംകൊണ്ട് ഞാൻ ചിലപ്പോ ക്ഷമിക്കും, പക്ഷെ…”
“മൈഥിലീ, അതൊക്കെ കഴിഞ്ഞതല്ലേ… നമുക്ക് മറക്കാം മൈഥിലി, എനിക്ക് നീ മാത്രമല്ലെ ഉള്ളൂ, വിവേകാനന്ദ, ഇല്ലത്തിൽ അനാഥനായി ജനിച്ചു വളർന്നവനാണ് ഞാൻ, പക്ഷെ നീ എന്നോട് ഇഷ്ടമാണെന്നു പറഞ്ഞ ദിവസം മുതലാണ്, എന്റെ ജീവിതത്തിനു അർഥമുണ്ടായത് തന്നെ! നീയും കൂടെ…എന്നെ….ഞാൻ ജീവിച്ചിരിക്കില്ല! മൈഥിലി…”
“എന്താ അജയ്,
💬 Comments
View all comments