Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]
ഒരുവിധം എല്ലാ അംഗങ്ങളും കുളപ്പടവിലേക്ക് എത്തിയിരുന്നു...ഊർമ്മിളയുടേയും,വസുന്ധരയുടേയും കരച്ചിൽ അവിടെ മുഴങ്ങി കേട്ടു... എല്ലാം കണ്ട് പരിഭ്രമത്തോടെ നിന്ന വൈദേഹിയുടെ കണ്ണുകൾ ആദ്യം പാഞ്ഞത് ഭിത്തിയിൽ തലചായ്ച്ചിരുന്ന ത്രേയയിലേക്കായിരുന്നു....വൈദേഹിയുടെ കരങ്ങൾ അവളെ പൊതിഞ്ഞു പിടിച്ച് ആശ്വസിപ്പിക്കുമ്പോ വൈദിയും പ്രഭയും ചേർന്ന് നിത്യയെ കുളപ്പടവിലേക്ക് എടുത്ത് കിടത്തിയിരുന്നു... ഒരുപാട് സംശയങ്ങൾ എല്ലാ മനസിനേയും മഥിയ്ക്കുമ്പോഴും അതൊന്നും ആലോചിച്ച് നിൽക്കാതെ നിത്യയിലേക്ക് മാത്രമായി എല്ലാവരും ചുരുങ്ങി....
എന്താ ഉണ്ടായേ...എന്താ എന്റെ കുട്ടിയ്ക്ക് പറ്റിയേ....
വൈദീടെ ആ ചോദ്യം കേട്ട് നിസ്സഹായനായി നിൽക്കാനേ രാവണിന് കഴിഞ്ഞുള്ളൂ...അവന് ആശ്വാസം പകരാനായി അഗ്നിയും അച്ചുവും അവന് ഇരുവശങ്ങളിലായി വന്നു നിന്നു.....സുഗതും വസുന്ധരയും ചേർന്ന് വൈദിയെ സമാധാനിപ്പിക്കാൻ കിണഞ്ഞ് പരിശ്രമിച്ചു.... വേണുവിന്റെ കുറവ് അപ്പോഴും ആ കൂട്ടത്തിൽ പ്രകടമായിരുന്നു....
എന്താ രാവൺ...എന്താടാ ഉണ്ടായത്...???
നമ്മുടെ നിത്യ...അവളെങ്ങനെ...ആരാടാ അവളെ..???
അഗ്നിയുടെ ശബ്ദമൊന്നിടറിയതും രാവണിന്റെ കണ്ണ് നിറഞ്ഞു തുടങ്ങി...
അറിയില്ല അഗ്നി... എനിക്കറിയില്ല...ത്രേയേടെ കരച്ചില് കേട്ടാ ഞാനിവിടേക്ക് വന്നത്...വന്നപ്പോ നിത്യ....അവള്...അവള് നമ്മളെ വിട്ടു പോയിരുന്നു...ആര്...എങ്ങനെ... ഒന്നും... ഒന്നും എനിക്കറിയില്ല...
രാവണിന്റെ അവസ്ഥ മനസിലാക്കി അഗ്നി അവനെ ചേർത്ത് പിടിച്ച് നിന്നതും വേദ്യ അവിടേക്ക് ഓടിയടുത്തു... പടിക്കെട്ടിൽ ജീവനറ്റു കിടന്ന നിത്യയുടെ മുഖം കണ്ടതും അവളൊരു ഭ്രാന്തിയെപ്പോലെ അലറിവിളിയ്ക്കാൻ തുടങ്ങി....തലമുടിയിഴകൾ ചിതറിയെറിഞ്ഞ് അവളാ ശവശരീരത്തിലേക്ക് വീണു...ഇരു കൈകളാലും അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അലറിവിളിച്ചു കരഞ്ഞ വേദ്യയെ വൈദി തന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു...അതിലൊന്നും സമാധാനം കണ്ടെത്താൻ കഴിയാതിരുന്ന വേദ്യ ഒരു തേങ്ങലോടെ വൈദിയുടെ കൈയ്യിലേക്ക് തന്നെ ഊർന്ന് വീണു....
അതിനെല്ലാം സാക്ഷിയായി മറ്റംഗങ്ങൾ അവിടെ നിലയുറപ്പിച്ചിരുന്നു...വേദ്യയുടെ കരച്ചില് ത്രേയിലും ചെറിയ പേടിയും
💬 Comments
View all comments