Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]
സ്വയം ശിക്ഷിക്കുന്നത്...
വൈദി അങ്കിൾ.. ഞാൻ...
വേണ്ട മോനൊന്നും പറയണ്ട...പ്രഭയും ആകെ വിഷമത്തിലാ.. നിന്റെ ഭാവിയെ ഓർത്ത് തന്നെ... എന്റെ മകളെയാണ് എനിക്ക് നഷ്ടമായത്... എങ്കിൽപ്പോലും അതിന്റെ പേരിൽ സംശയം ജനിപ്പിക്കുന്ന ഒരു നോട്ടം പോലും എന്റെ ഭാഗത്ത് നിന്നും നിന്റെ മേലേക്ക് ഉണ്ടാവില്ല...അതിനി ഈ വീട്ടിലെ ആരൊക്കെ പറഞ്ഞിരുന്നാലും എനിക്കത് കാര്യമല്ല....!!!
വൈദി അത്രയും പറഞ്ഞ് ത്രേയയെ ഒന്നിരുത്തി നോക്കിയതും നിറകണ്ണുകളോടെ അവൾ മുഖമുയർത്തി അയാളെയൊന്ന് നോക്കി...രാവണിന്റെയും വേദ്യയുടേയും നോട്ടങ്ങൾ തന്നിലേക്ക് വീഴുന്നുണ്ടെന്ന് മനസ്സിലാക്കിയതും അവളുടെ മിഴികൾ ദയനീയതയോടെ താഴേക്ക് പതിഞ്ഞു....
നിന്റെ വളർച്ചയിൽ ഈ തറവാട്ടിലുള്ളവർക്ക് തന്നെ അതൃപ്തിയുണ്ട് രാവൺ...അതിന്റെ തെളിവാണ് ഇതെല്ലാം... അല്ലെങ്കിൽ സിവിൽ സർവീസ് റിസൾട്ട് കാത്തു നിന്ന നിന്റെമേൽ ഇങ്ങനെ ഒരു കുറ്റം ചുമത്താൻ ഇവളുടെ മനസനുവദിക്കുമായിരുന്നോ...
എന്റെ നിത്യമോളെ എനിക്ക് നഷ്ടമായി...അതിന്റെ കാരണക്കാർ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല... എങ്കിലും ആ ദുർവിധിയുടെ കാരണക്കാരനായ് മുദ്ര കുത്താൻ ഈ നാട്ടുകാർക്ക് മുന്നിലേക്ക് നിന്നെ ഞാൻ വിട്ടു കൊടുക്കില്ല...
എനിക്ക് മറ്റ് പലരേയുമാണ് സംശയം...നിന്നെ തെറ്റുകാരനായി ചിത്രീകരിച്ച് യഥാർത്ഥ പ്രതി രക്ഷപെടാൻ ശ്രമിച്ചോ എന്ന സംശയമാണ് എന്റെ മനസിനെ മഥിക്കുന്നത്.....
ത്രേയ അതുകേട്ട് ഒരു ഞെട്ടലോടെ വൈദിയുടെ മുഖത്തേക്ക് നോക്കി...വേദ്യയും അവളെ നോട്ടങ്ങൾ കൊണ്ട് ദഹിപ്പിക്കുകയായിരുന്നു...
ഹാ.. അതൊക്കെ പോട്ടെ മോനേ.... എല്ലാവരുടേയും ജീവിതത്തിൽ ഇങ്ങനെ ഓരോ നഷ്ടങ്ങൾ സംഭവിക്കും... മിണ്ടാപ്രാണിയായ എന്റെ മോളോട് ഈ ദുർവിധി ചെയ്തവർ ഇന്നല്ലെങ്കിൽ നാളെ അതിന്റെ ശിക്ഷ ഏറ്റുവാങ്ങും.... അതോർത്ത് നമുക്ക് സമാധാനിക്കാം....
ഞാനിപ്പോ വന്നത് മറ്റൊരു കാര്യം പറയാനാ...
വൈദീടെ പറച്ചില് കേട്ട്
💬 Comments
View all comments