Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]
ഹേമന്തേട്ടാ.. എഴുന്നേറ്റേ....??
വേദ്യേടെ നിർബന്ധം മുറുകിയതും രാവൺ മനസില്ലാ മനസോടും ഉറക്കച്ചടവോടും കണ്ണ് വലിച്ചു തുറന്നു.... അവന്റെ കണ്ണുകളിൽ നല്ല ക്ഷീണം തെളിഞ്ഞു നിന്നു.... ബെഡ്ഷീറ്റ് മാറ്റി പതിയെ അവനാ ബെഡിലേക്ക് എഴുന്നേറ്റിരുന്നു... വർഷങ്ങൾ ഒരുപാട് കടന്നു പോയതിന്റെ മാറ്റം രാവണിന്റെയും,വേദ്യയുടേയും മുഖത്ത് കാണാൻ കഴിയുമായിരുന്നു....
എന്താടീ ഇത്ര രാവിലെ...???
ഉറക്കച്ചടവോടെ കണ്ണ് തിരുമ്മി രാവണത് ചോദിച്ചതും വേദ്യ ടേബിളിൽ ഇരുന്ന കോഫിയെടുത്ത് അവന് നേരെ നീട്ടി...
ദാ...ഇത് കുടിയ്ക്ക്...ഞാനിത് തരാൻ വന്നതാ...സാറിന്നലെ നാലു കാലില്ലേ ഇവിടേക്ക് വന്നു കയറിയത്.... അതിന്റെ കെട്ട് വിടാൻ ഇത് ബെസ്റ്റാ....
വേദ്യ നീട്ടി പിടിച്ചു നിന്ന കോഫി പതിയെ ഒന്ന് തട്ടിമാറ്റി രാവൺ ബെഡിൽ നിന്നും എഴുന്നേറ്റ് വാഷ് റൂമിലേക്ക് നടന്നു...
ഹേമന്തേട്ടാ...അഗ്നി എത്തിയിട്ടുണ്ട്... വെളുപ്പിനാ ഇവിടെ ലാന്റായത്...ആദ്യം തിരക്കിയത് ഹേമന്തേട്ടനെയാ....ഫ്രഷായി താഴേക്ക് ഒന്ന് വന്നേക്ക് ട്ടോ...
ഒരു കൈക്കുമ്പിൾ വെള്ളം മുഖത്തേക്കൊഴിച്ച് തലേന്നത്തെ ക്ഷീണം മുഖത്ത് നിന്നും മായ്ച്ചു കളഞ്ഞു നിൽക്കുമ്പോഴായിരുന്നു അവളുടെ ആ പറച്ചിൽ.... അതുകേട്ട് രാവൺ എന്തോ ഓർത്തെന്ന പോലെ കുറേ നേരം അങ്ങനെ നിന്നു... പിന്നെ ഓർമ്മകളുടെ ലോകത്ത് നിന്നും മനസിനെ തിരികെ എത്തിച്ച് മുഖമൊന്ന് ഉഴിഞ്ഞ് തുടച്ചു കൊണ്ട് റൂമിലേക്ക് തിരികെ വന്നു.... ഷെൽഫിൽ നിന്നും ഒരു ടൗവ്വലെടുത്ത് മുഖം തുടച്ചു കൊണ്ട് വേദ്യയിൽ നിന്നും കോഫി വാങ്ങി ഒരു കവിൾ കുടിച്ചു... അപ്പോഴേക്കും വേദ്യ അവനടുത്തായ് ചെന്നു നിന്നു...
ഹേമന്തേട്ടാ...ഏട്ടൻ പഴയ കാര്യങ്ങളെല്ലാം മറക്കണം... എന്നിട്ട് ആ പഴയ ഹേമന്തേട്ടനാവണം... എനിക്കറിയാം ഏട്ടന്റെ മനസിലെ ആ മുറിവ്...അതും അവൾ കാരണം... അവൾടെ
💬 Comments
View all comments