0%

Chapter Title : ?രാവണത്രേയ? [ മിഖായേൽ]

Author : Kambikathakal Read All Parts 510
എന്തു പറഞ്ഞിട്ടാ വൈദീ...എനിക്കൊന്നും മനസിലായില്ല... അപ്പോ ഇവരെ കൊല്ലാൻ തന്നെയാണോ പ്ലാൻ...??? അത്...അത് വേണോ... ഒന്നുകൂടി ചിന്തിച്ചിട്ട്...??? എന്റെ പ്രഭേ...ഇതാ ഞാൻ തന്നോട് പറഞ്ഞത് താനായിട്ട് ഇനി ഒന്നിനും നിൽക്കണ്ടാന്ന്... എല്ലാം... എല്ലാം ഞാൻ നോക്കിക്കോളാം... പിന്നെ വേണൂന്റെ കാര്യം...അവനറിയില്ല നമ്മുടെ പ്ലാനുകൾ ഒന്നും.....മാധവ് മായി പുതിയ കരാർ ഒപ്പിടും മുമ്പ് ഇന്ദ്രാവതി കല്ലിന് മുന്നിൽ ഒരു പൂജ...അതാണ് ഞാൻ വേണൂനോട് പറഞ്ഞിരുന്നത്...അവനത് അതേപടി അവരോട് പറഞ്ഞു....അത് കേൾക്കേണ്ട താമസം നമ്മൾ വിരിച്ച വലയിൽ അവനും കുടുംബവും ഒരുപോലെ അകപ്പെട്ടു.....
മംഗലം ഗ്രൂപ്പ്സുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ലല്ലോ നമ്മുടേത്....പ്രഭയ്ക്കറിയാല്ലോ കേസ് ഒരുപാട് വാദിച്ചിട്ടാണ് ഇപ്പോ പൂവള്ളി മനയും അതിനെ ചുറ്റപ്പെട്ട കണ്ണെത്താത്തിടത്തോളം പരന്നു കിടക്കുന്ന സ്ഥലവും നമുക്ക് വിധിയായത്...അതിന് വേണ്ടി കരുണ കാരുണ്യവാനായ മാധവ് അല്ലേ നമുക്ക് പണം നല്കിയത്...അന്നതിൽ ഞാൻ ഏറെ സന്തോഷിച്ചിരുന്നു...ഒരു നല്ല ചങ്ങാതിയായി കൂടെ നിർത്തി...ബിസിനസ് പാർട്ണർ,ഫാമിലി ഫ്രണ്ട് എല്ലാമായിരുന്നില്ലേ മംഗലം ഗ്രൂപ്പ് MD മാധവ് ചന്ദ്രൻ.... ഒടുക്കം നമ്മുടെ മാത്രം സ്വത്തായ പൂവള്ളി മനയുടെ അവകാശത്തിന്റെ ഒരു പകുതി ചോദിച്ചു വന്നാൽ പിന്നെ ഞാൻ എന്താ ചെയ്യാ...അതും കേസ് വാദിക്കാനുള്ള പണം നല്കിയതിനുള്ള സകല തെളിവുകളുമായി....കുടിലതകൾ മാത്രം കൈമുതലാക്കിയ എന്നോട് തന്നെ ഇങ്ങനെ ഒരു പ്ലാനിറക്കിയാൽ അതിന് വിജയം കാണുമോ....???അതൊക്കെ ശരിയാണ് വൈദീ... പക്ഷേ ഇത് കുറച്ച് കൂടിപ്പോയില്ലേ... അയാൾടെ ഭാര്യയും രണ്ടു കുട്ടികളും കൂടെയുണ്ട്....അവരേം... വേണം പ്രഭേ..വലിയ ദുരന്തങ്ങൾ സംഭവിക്കുമ്പോ ആകാശം മുട്ടെ നിൽക്കുന്ന കെട്ടിടങ്ങൾ നിലം പതിയ്ക്കുമ്പോ അതിന് ചോട്ടിൽ നില്ക്കുന്ന ചെറിയ മൺകൂരകളും തകർന്നു വീഴില്ലേ...അതാരും

💬 Comments

View all comments