Chapter Title : രചനയുടെ വഴികൾ 2 [അപരൻ]
അലക്കു കഴിഞ്ഞപ്പോൾ പെട്ടെന്നൊരു തലകറക്കം. ജോലിഭാരം കൂടിയിട്ടാണെന്നും റെസ്റ്റെടുത്തേ പറ്റുകയുള്ളെന്നും ഡോക്ടർ കട്ടായം പറഞ്ഞു.
" കൊഴഞ്ഞല്ലോ മോളേ. ഈ അലക്കിയ തുണിയെല്ലാം കൊടുക്കണമല്ലോ "
" നാളെ കൊടുക്കാമമ്മേ. അമ്മയിന്നു റെസ്റ്റെടുത്തേ പറ്റൂ "
" അതു പറ്റില്ല മോളേ. ഇന്നു തന്നെ ഇതെല്ലാം കൊട്ടാരത്തിലെത്തിക്കണം. അല്ലേൽ നാളെ കൊട്ടാരത്തിലുള്ളവരു മുഴുവനും തുണിയുടുക്കാതെ നടക്കേണ്ടി വരും. മാറ്റിയുടുക്കാൻ വേറേയില്ല "
ഒടുവിൽ ഗുപ്തരാജധാനിയിലേക്ക് തുണികളുമായി തുണികളുമായി തങ്കമ്മ പോകാമെന്നും അന്നു രാത്രിയിലെ ട്യൂഷൻ തല്ക്കാലം അമ്മ എടുക്കാമെന്നുള്ള ധാരണാപത്രത്തിൽ ഇരുവരും ഒപ്പു വച്ചു. അങ്ങനെ അന്നു സന്ധ്യയ്ക്ക് തങ്കമ്മ ഗുപ്തരാജധാനിയിലേക്ക് കപ്പൽ കയറി.
മെഡിറ്ററേനിയൻ കടലിൽ വെള്ളം പൊങ്ങിയതു കാരണം തങ്കമ്മയുടെ കപ്പൽ പാതിരാത്രിയോടെയാണ് മൗര്യസാമ്രാജ്യത്തിലണഞ്ഞത്...
രാത്രി പത്തു മണിയോടെ അന്തപ്പുരത്തിലെ എല്ലാവരും പിറന്നപടിയാകും. അവരെല്ലാം ഊരിയെറിയുന്ന തുണികളെല്ലാം ശേഖരിച്ച്, പിന്നെ രാവിലെ കളിക്ഷീണത്താൽ കിടന്നുറങ്ങുന്നവരെയെല്ലാം വിളിച്ചെഴുന്നേൽപ്പിച്ച് പുതിയശതുണിയുടുപ്പിക്കേണ്ട ചുമതല കൊട്ടാരം അലക്കുകാരിയുടേതാണ്.
അതിൻ പ്രകാരം തങ്കമ്മ രാവിലെ മുതൽ തുണി വിതരണത്തിന്റെ തിരക്കിലായിരുന്നു.
ഈ സമയത്താണ് പെണ്ണന്വേഷിച്ച് വിനായക പരമകുണ്ടൻ ഗുപ്തരാജധാനിയിലെത്തുന്നത്...
ഗുപ്തരാജനോട് ആവശ്യം അറിയിച്ചപ്പോൾ ദക്ഷിണ വയ്ക്കാൻ പറഞ്ഞു.
കാളവണ്ടിയിലായിരുന്നു വിനായകന്റെ യാത്ര. വണ്ടിക്കുള്ളിൽ വണ്ടിക്കാരന്റെ പട്ടിയും സഹയാത്രികനായിരുന്നു. രാത്രി വിനായകൻ ഉറങ്ങവേ പട്ടി വിനായകന്റെ ലതർ പേഴ്സ് കടിച്ചു തിന്നതു കാരണം നാലണ കയ്യിലില്ലാതെ തെണ്ടിത്തിരിഞ്ഞാണ് കൊട്ടാരത്തിലെത്തിയത്.
പിന്നെയെങ്ങനെ ദക്ഷിണ വയ്ക്കാൻ...
ഒടുവിൽ സംഗീതദേവതയുടെ കൊങ്ങായ്ക്കു പിടിച്ച് ഹിന്ദോളവും ബോണിയെമ്മിന്റെ ' മാ ബേക്കറും' കൂട്ടി ഒരു ഫ്യൂഷൻ സോങ്ങങ്ങു കുനിഞ്ഞു നിന്നു കാച്ചി.
രാഗം മൂത്തപ്പോൾ വിനായകന്റെ തരക്കേടില്ലാത്ത മാംസളമായ
💬 Comments
View all comments