Chapter Title : രചനയുടെ വഴികൾ [അപരൻ]
എന്നുള്ളത് എനിക്കു മാത്രമുള്ള പ്രിവിലേജ് ആയിരുന്നു. ഭാര്യ , അമ്മായിയമ്മ, അളിയൻ ഇവർക്ക് മറ്റു അന്തപ്പുരവാസികളോടൊപ്പമായിരുന്നു ആഹാരം.
അപ്പോഴാണ് കൊട്ടാരത്തിൽ വന്നതിനു ശേഷം ഇതുവരെ ജിഷയെയും മറ്റും സന്ധിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കാര്യം ഓർത്തത്. സത്യം പറഞ്ഞാൽ മായക്കാഴ്ചകളിൽ മനസ്സു മയങ്ങിപ്പോയിരുന്നു എന്നു പറയാം.
"സാഹിത്യകാരന് അല്പം മസ്സാജ് വേണമെന്നുണ്ടോ " റാണി ചോദിച്ചു.
ഞാൻ തലയാട്ടി. വേണമെന്നോ വേണ്ടെന്നോ അർത്ഥമാക്കാം.
റാണി ഒരു തോഴിയെ വിളിച്ച് എന്നെ മസ്സാജ് പാർലറിൽ ആക്കാൻ നിർദ്ദേശം കൊടുത്തു.
" ഞാൻ കുറേക്കഴിഞ്ഞ് വരാം " റാണി പറഞ്ഞു.
എതിർക്കാതെ തോഴിയോടൊപ്പം നടന്നു. അത്താഴം കഴിഞ്ഞയുടനെ ഒരു മസ്സാജ് ആഗ്രഹിച്ചതല്ല. പക്ഷേ റാണി പോകാൻ പറഞ്ഞാൽ പിന്നെന്ത്. കാര്യം രാജാക്കന്മാരും രാജ്ഞിമാരും നമ്മളുമായി കളിയും ചിരിയും ഒക്കെ നടത്തുമെങ്കിലും അവരെ എതിർത്തു എന്നൊരു തോന്നലുണ്ടായാൽ ഭാവം മാറിയേക്കാം. ചിലപ്പോൾ കഴുത്തിലിരിക്കുന്ന തല കാല്ചുവട്ടിലെത്തും...
ഇവിടെ എല്ലാം അബ്നോർമലാണെന്നു തോന്നി. അത്താഴം കഴിഞ്ഞയുടനെയുള്ള മസ്സാജും അക്കൂട്ടത്തിൽ പെടും. അന്തപ്പുരത്തിൽ ആരും ഉറങ്ങിയിട്ടില്ല. ആക്ടീവാണെല്ലാവരും.
'അന്തപ്പുരങ്ങളിൽ രാത്രിയിലാണ് പകൽ തുടങ്ങുന്നത് ' എന്ന് പ്രസിദ്ധ സഞ്ചാരിയും എഴുത്തുകാരനുമായ മാർക്കോ പോളോ ' അധികം അറിയപ്പെടാത്ത തന്റെ കൃതിയായ ' അന്തപ്പുരങ്ങളിലെ ആസനങ്ങൾ ' എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുള്ളതോർത്തു...
ഒരു മുറിയുടെ വാതിൽ തുറന്നു പിടിച്ച് അകത്തേക്കു കയറിക്കൊള്ളാൻ തോഴി ആംഗ്യം കാട്ടി. അകത്തു കടന്നയുടനെ വാതിലടച്ച് തോഴി സ്ഥലം വിട്ടു.
ഒരു ചെറിയ സ്പേസ്. ചിത്രപ്പണികൾ ചെയ്ത ഒരു വാതിൽ. വാതിൽ തുറന്ന് അകത്തു കടന്നു.
വിശാലമായ ഒരു തളം. നടുക്ക് ഒരു നീന്തൽക്കുളം. പലവർണ്ണങ്ങളിലുള്ള ദീപാലങ്കാരങ്ങളും ശരറാന്തലുകളും. പ്രഭാപൂരിതം. പക്ഷേ ഒരു മനുഷ്യനേയും കാണാനില്ല. നീന്തൽക്കുളത്തിന് അപ്പുറത്ത് അർദ്ധതാര്യമായ സ്ഫടികത്താൽ വേർതിരിക്കപ്പെട്ട സ്ഥലം. നടുവിലൂടെ ഒരിടനാഴി.
കുളത്തിന്റെ കരയിലൂടെ നടന്ന് ഇടനാഴിയിലെത്തി. അപ്പോഴാണ് മനസ്സിലായത് ഇടനാഴിയുടെ ഇരുവശവും അർദ്ധതാര്യസ്ഫടികത്താൽ വേർതിരിക്കപ്പെട്ട മുറികളാണെന്ന്. പട്ടുയവനിക ഞൊറിഞ്ഞ് അകത്തേക്കു കടന്നു. പൂച്ചെടികൾ നിറഞ്ഞു നിൽക്കുന്ന വിശാലമായ മുറി. മുറിയുടെ നടുക്ക് എണ്ണത്തോണി പോലെ മരത്തിൽ തീർത്ത ഒരു മേശ.
മേശപ്പുറത്തു കിടക്കുകയാണ് എന്റെ ഭാര്യ ജിഷ.
💬 Comments
View all comments