0%

Chapter Title : രജനീഗന്ധി 2 [Jasmin]

Author : Kambikathakal Read All Parts 209

സെക്സിന്റെ ബാല പാഠങ്ങൾ പോലും ശരിക്ക് അറിയുമായിരുന്നില്ല എനിക്ക് അന്ന്. എങ്കിലും ആ കാഴ്ചകൾ എന്നിൽ പ്രത്യേക ഒരു അനുഭൂതി സൃഷ്ടിച്ചു

ഒരു നീല ബ്ലൗസും പിന്നെയൊരു ഒറ്റ മുണ്ടും ആയിരുന്നു രജനിയുടെ വേഷം. രാവിലെ കുളിച്ച് നെറ്റിയിൽ ഒരു ചന്ദനക്കുറിയും ഉണ്ടായിരുന്നു. വീട്ടിൽ നിൽക്കുമ്പോൾ എല്ലാം മുണ്ടും ബ്ലൗസും ആണ് സ്ഥിരം വേഷം. നൈറ്റി ഒന്നും ചേച്ചി ധരിക്കാറില്ല. അമ്മ കുറെ നൈറ്റി ഒക്കെ മേടിച്ചു കൊടുത്തെങ്കിലും അത് ചേച്ചി അങ്ങനെ ഇടാറില്ല. പുറത്തൊക്കെ പോവുമ്പോൾ സാരി ധരിക്കും. 8 വർഷം മുൻപേ ആണ് ചേച്ചി ഞങ്ങളുടെ വീട്ടിൽ ജോലിക്ക് വരുന്നത്. നാട്ടിൽ ഞങ്ങളുടെ കുടുംബ വീട്ടിൽ ജോലിക്ക് നിന്നിരുന്ന സ്ത്രീ ആയിരുന്നു രജനി ചേച്ചിയുടെ അമ്മ ജാനകിയമ്മ. രജനി ചേച്ചിയുടെ വിവാഹം നാട്ടിലുള്ള ഒരാളുമായി കഴിഞ്ഞതായിരുന്നു. എന്നാൽ അധിക കാലം അത് നീണ്ടു നിന്നില്ല. അയാൾ എങ്ങോട്ടോ നാട് വിട്ട് പോവുകയും ചെയ്തു. വീണ്ടും ഒരു വിവാഹം കഴിക്കാൻ ചേച്ചി തയാറായില്ല. അങ്ങനെ ഞങ്ങളുടെ വീട്ടിലെത്തി. അന്ന് ചേച്ചിക്കും 22 അല്ലെങ്കിൽ 23 വയസ്സ് മാത്രമേ ഉള്ളു. ഇപ്പഴും കണ്ടു കഴിഞ്ഞാൽ അത്ര മാത്രമേ പ്രായം മതിക്കു. വളരെ ഒതുങ്ങിയ ശരീരം ആയിരുന്നു ചേച്ചിയുടേത്. ദുർമേദസ്സിന്റെ ഒരു കണിക പോലും ദേഹത്തില്ല

ഞാൻ പഠിക്കാൻ ഇരുന്നെങ്കിലും അവിടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് ആദ്യമൊന്നും സാധിച്ചില്ല. മനസ്സ് മൊത്തം രജനി ചേച്ചി മാത്രമായിരുന്നു. എങ്കിലും പരീക്ഷയുടെ ചൂട് വീണ്ടും എന്നിൽ നിറഞ്ഞതോടെ ഞാൻ വീണ്ടും പഠനം ആരംഭിച്ചു. കുറെ നേരം കഴിഞ്ഞപ്പോൾ എന്റെ മുറിയിലേക്ക് ആരോ

💬 Comments

View all comments